anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
സൗദി അറേബ്യയേക്കാളും എണ്ണ ശേഖരം; അമേരിക്കന്‍ കഴുകന്‍ കണ്ണുകള്‍ വെനസ്വേലയെ ലക്ഷ്യം വെക്കുന്നതിന് പിന്നില്‍ അമേരിക്കയിലേക്കുള്ള മയക്കുമരുന്നിന്‍റെ പ്രധാന ഉറവിടം എന്നതാണ് അധിനിവേശത്തിന്‍റെ ട്രംപ് ചമയ്ക്കുന്ന ന്യായീകരണമെങ്കിലും സത്യം അത് അല്ലെന്ന് ലോകത്തിന് ഒന്നടങ്കം അറിയാം

Instagram whatsapp

09/01/2026

EDITOR

ഭൂമിക്ക് അടിയിലെ കറുത്ത പൊന്ന്, അഥവാ ക്രൂഡ് ഓയില്‍ ലക്ഷ്യമാക്കിയുള്ള അമേരിക്കന്‍ അധിനിവേശം ലോകത്ത് ഒരിക്കല്‍ കൂടെ അശാന്തിവിതയ്ക്കുകയാണ്. ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയിലേക്ക് കടന്നുകയറി ആക്രമണം നടത്തിയ അമേരിക്കന്‍ സൈന്യം പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയേയും ഭാര്യയേയും പിടികൂടി നാടുകടത്തിയിരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് ജനാധിപത്യവിരുദ്ധമായ ഈ നീക്കത്തെക്കുറിച്ച് തന്‍റെ സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ലോകത്തെ അറിയിച്ചത്. മഡുറോയേ വീഴ്ത്താനുള്ള ഒരുക്കങ്ങള്‍ ഏറെനാളുകളായി അമേരിക്ക തയ്യാറാക്കി വരികയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. അട്ടിമറി ശ്രമങ്ങളുടെ പ്രധാന ചുമതലക്കാർ രഹസ്യാന്വേഷണ വിഭാഗമായ സിഐഎ ആയിരുന്നു. വെനസ്വേലയ്ക്കെതിരായ ഉപരോധങ്ങള്‍ കൂടുതല്‍ ശക്തമാക്കിയ അമേരിക്ക കരീബിയന്‍ കടലില്‍ സർവ്വസജ്ജമായ നാവികസേനയെയേയും വിന്യസിച്ചു. പിടിച്ച് നില്‍ക്കാനുള്ള അവാസന പിടിവള്ളിയും നഷ്ടമായെന്ന് മനസ്സിലാക്കിയ മഡുറോ അമേരിക്കയുമായി ഒരു ഒത്തുതീർപ്പിന് വരെ തയ്യാറായിരുന്നു. വെനസ്വേലന്‍ എണ്ണ വിപണി അമേരിക്കന്‍ കമ്പനികള്‍ക്ക് തുറന്ന് കൊടുക്കുന്നത് അടക്കമുള്ള വിട്ടുവീഴ്ചകള്‍ക്ക് വരെ മഡുറോ തയ്യാറായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാല്‍ അപ്പോഴേക്കും ട്രംപ് എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. ട്രംപ് പറയുന്ന കാരണം അമേരിക്കയിലേക്കുള്ള മയക്കുമരുന്നിന്‍റെ പ്രധാന ഉറവിടം എന്നതാണ് അധിനിവേശത്തിന്‍റെ ട്രംപ് ചമയ്ക്കുന്ന ന്യായീകരണമെങ്കിലും സത്യം അത് അല്ലെന്ന് ലോകത്തിന് ഒന്നടങ്കം അറിയാം. അധിനിവേശത്തിന്‍റെ ഏറ്റവും ആദ്യത്തെ കാരണമായി ക്രൂഡ് ഓയില്‍ മാറുന്നു. അമേരിക്കന്‍ അധിനിവേശക്കൈകളുടെ പിടിയില്‍ നിന്നും കുതറിമാറാന്‍ ക്യൂബ ശ്രമിച്ചുകൊണ്ടിരുന്ന കാലത്ത് നല്‍കിയ പിന്തുണ അടക്കമുള്ള രാഷ്ട്രീയ കാരണങ്ങള്‍ വേറേയും നമുക്ക് കാണാന്‍ കഴിയും. യഥാർത്ഥ കാരണം ക്രൂഡ് ഓയില്‍ ലോകത്ത് ഏറ്റവും അധികമുള്ള എണ്ണ ശേഖരമുള്ള രാജ്യമാണ് വെനസ്വേല. അതായത് വെനസ്വേല സൗദി അറേബ്യയേക്കാളും അമേരിക്കയേക്കാളും ഇറാഖിനേക്കാളുമൊക്കെ എണ്ണ ശേഖരമുള്ള രാജ്യമാണ്. 2023 ല്‍ പുറത്ത് വന്ന ഒരു കണക്ക് പ്രകാരം 303 ബില്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ റിസര്‍വ് വെനസ്വേലയില്‍ ഉണ്ട്. സൗദി അറേബ്യയില്‍‌ 267 ബില്യണ്‍ ബാരലും ഇറാനില്‍ 208 ബില്യണ്‍ ബാരലും കാനഡയില്‍ 163 ബില്യണ്‍ ബാരലും ക്രൂഡ് ഓയില്‍ ശേഖരവുമാണുള്ളത്. എണ്ണയാല്‍ സമ്പന്നമാണെങ്കിലും ഭാരിച്ച ഖനനച്ചെലവ് സ്വന്തമായി താങ്ങാന്‍ കഴിയുന്നില്ല എന്നതിനാല്‍ ഉത്പാദക രാജ്യങ്ങളുടെ പട്ടിക എടുക്കുമ്പോള്‍ വെനസ്വേല ഏറെ പിന്നില്‍ പോകുന്നു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy