anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
സാമൂഹിക ജീവിതത്തെ സുരക്ഷിതമാക്കാന്‍ മലപ്പുറത്തിന്റെ സൗഹൃദാന്തരീക്ഷം രാജ്യം മാതൃകയാക്കണം; കാന്തപുരം രാപകല്‍ അധ്വാനിച്ചുപഠിച്ച് നേട്ടങ്ങളുണ്ടാക്കിയ ജില്ലയിലെ വിദ്യാര്‍ത്ഥികളെ അധിക്ഷേപിക്കുന്നതിന് പകരം അഭിനന്ദിക്കാനാണ് നേതാക്കള്‍ തയ്യാറാകേണ്ടതെന്നും കാന്തപുരം പറഞ്ഞു.

Instagram whatsapp

08/01/2026

EDITOR

മലപ്പുറം: സാമൂഹിക ജീവിതത്തെ സുരക്ഷിതമാക്കാന്‍ മലപ്പുറത്തിന്റെ സൗഹൃദാന്തരീക്ഷം രാജ്യം മാതൃകയാക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കേരള യാത്രക്ക് അരീക്കോട് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം. മലപ്പുറത്തെ തെറ്റായ മുന്‍വിധിയോടെ സമീപിക്കുന്ന രീതിയുണ്ട്. അതിന്റെ ഭാഗമായി ഭീകരരായി ചിത്രീകരിക്കുകയും അപഹസിക്കുകയും ഇകഴ്ത്തുകയും ചെയ്യുന്നു. അതിനെയൊക്കെ വിവേകത്തോടെ സമീപിച്ചവരാണ് മലപ്പുറത്തുകാര്‍. വ്യാജപ്രചരണങ്ങള്‍ക്കെതിരെ സ്‌നേഹത്തിലൂടെ മറുപടി നല്‍കിയവരാണെന്നും കാന്തപുരം പറഞ്ഞു. രാപകല്‍ അധ്വാനിച്ചുപഠിച്ച് നേട്ടങ്ങളുണ്ടാക്കിയ ജില്ലയിലെ വിദ്യാര്‍ത്ഥികളെ അധിക്ഷേപിക്കുന്നതിന് പകരം അഭിനന്ദിക്കാനാണ് നേതാക്കള്‍ തയ്യാറാകേണ്ടതെന്നും കാന്തപുരം പറഞ്ഞു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy