anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
കുഞ്ഞു ഗൗരിക്കും ശരണ്യക്കും ആശ്വാസം: മുടങ്ങിയ വീട് നിർമ്മാണം പൂർത്തിയാക്കി നൽകുമെന്ന് കെ സി വേണുഗോപാൽ കുഞ്ഞ് ഗൗരിക്കും ശരണ്യക്കും വീട് നിർമിച്ചുനൽകുമെന്ന് കെ സി വേണുഗോപാൽ എം പി. അച്ഛനെ സഹായിക്കാൻ എൽ ഇ ഡി ബൾബുകൾ നിർമ്മിച്ച് നല്കുന്ന കുഞ്ഞു സഹോദരിമാരുടെ വാർത്ത പുറത്തുവന്നതോടെയാണ് എം പിയുടെ ഇടപെടൽ.

Instagram whatsapp

08/01/2026

EDITOR

ആലപ്പുഴ: അടച്ചുറപ്പുള്ള വീട്ടിൽ ഉറങ്ങാനുള്ള കുഞ്ഞു ഗൗരിയുടെയും ശരണ്യയുടെയും ആഗ്രഹം അധികം താമസിയാതെ സഫലമാകും. മൂന്ന് മാസത്തിനകം വീട് നിർമ്മിച്ചുനൽകുമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് കെ സി വേണുഗോപാൽ എം പി. കൂട്ടുകാർക്കൊപ്പം കളിച്ചുനടക്കേണ്ട പ്രായത്തിൽ വീട്ടിലെ സാമ്പത്തിക പ്രതിസന്ധിമൂലം എൽ ഇ ഡി ബൾബുകൾ നിർമ്മിച്ച് അച്ഛനെ സഹായിക്കുകയാണ് അഞ്ചാം ക്ലാസ്സുകാരി ഗൗരിയും രണ്ടാം ക്ലാസ്സുകാരി ശരണ്യയും. ഈ കുഞ്ഞു സഹോദരിമാരുടെ വാർത്ത മാധ്യമ ശ്രദ്ധ നേടിയതോടെയാണ് കെ സി വേണുഗോപാൽ എം പിയുടെ ഇടപെടൽ. മണ്ണഞ്ചേരി പൊന്നാട് വിജയവിലാസം ക്ഷേത്രത്തിനു സമീപം വാത്തിശ്ശേരിയിൽ വി ജി ഗവേഷിന്റെ മക്കളാണ് ഇരുവരും. രണ്ട് വർഷമായി വീട്ടിൽ ഇലക്ട്ര പവർ ഡിവൈസസ് എന്ന ചെറുകിട യൂണിറ്റ് നടത്തുകയാണ് ഗവേഷ്. മുൻപ് ഇലക്ട്രിക് ജോലികൾ ചെയ്തുവരുകയായിരുന്ന ഗവേഷ് വലിയൊരു ശസ്ത്രക്രിയയ്ക്ക് വിധേയനാതോടെയാണ് കുടുംബം കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയത്. ഇതോടെ വീട് നിർമ്മാണം പാതിവഴിയിൽ മുടങ്ങി. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് മനസ്സിലാക്കി അച്ഛനെ സഹായിക്കാൻ സ്വയം മുന്നിട്ടിറങ്ങുകയായിരുന്നു മുഹമ്മ ആര്യക്കര എ ബി വിലാസം സ്കൂളിലെ വിദ്യാർത്ഥിനിയായ കുഞ്ഞു ഗൗരി. മൂന്ന് വർഷമായി വാടക വീട്ടിൽ കഴിയുന്ന കുഞ്ഞു സഹോദരിമാരുടെ വീട് മാധ്യമ വാർത്തകളെ തുടർന്ന് കെ സി വേണുഗോപാൽ എം പി സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഹായം വാഗ്ദാനം ചെയ്തത്. മുടങ്ങി കിടക്കുന്ന വീടിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് തീരുമാനം. കൂടാതെ ഗവേഷിന്റെ തുടർചികിത്സക്കും കെ സി വേണുഗോപാൽ എം പി സഹായം ഉറപ്പുനൽകിയിട്ടുണ്ട്. Content Highlight: Little Gauri and Saranya's dream for a secure home will soon become a reality. K.C. Venugopal MP has assured that a house will be constructed for them within three months. These little sisters were making LED bulbs to support their father due to the family's financial crisis and is being often highlighted in the medias.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy