anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ആർ ശ്രീലേഖയുമായുളള തർക്കം; വി കെ പ്രശാന്ത് ശാസ്തമംഗലത്തെ ഓഫീസ് ഒഴിയുന്നു; പുതിയ ഓഫീസ് മരുതുംകുഴിയില്‍ അനാവശ്യ വിവാദം ഒഴിവാക്കാനാണ് മാറ്റമെന്ന് വി കെ പ്രശാന്ത് വ്യക്തമാക്കി

Instagram whatsapp

07/01/2026

EDITOR

തിരുവനന്തപുരം: വി കെ പ്രശാന്ത് ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് ഒഴിയുന്നു. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുളള ഓഫീസില്‍ നിന്നാണ് മാറ്റം. മരുതുംകുഴിയിലാണ് പുതിയ ഓഫീസ്. വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് കോഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസിന്റെ സമീപത്തേക്കാണ് മാറുന്നത്. ഓഫീസ് ഒഴിയണമെന്ന് ആര്‍ ശ്രീലേഖ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. അനാവശ്യ വിവാദം ഒഴിവാക്കാനാണ് നടപടിയെന്ന് വി കെ പ്രശാന്ത് വ്യക്തമാക്കി. ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് വി കെ പ്രശാന്ത് ഒഴിയണമെന്നാവശ്യപ്പെട്ട് ശ്രീലേഖ രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ശ്രീലേഖയുടെ വാര്‍ഡായ ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലാണ് പ്രശാന്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. തന്റെ ഓഫീസ് സൗകര്യപ്രദമായി പ്രവര്‍ത്തിക്കുന്നതിന് പ്രശാന്ത് ഓഫീസ് ഒഴിയണമെന്നായിരുന്നു ശ്രീലേഖ ഫോണിലൂടെ വിളിച്ച് ആവശ്യപ്പെട്ടത്. പ്രശാന്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് മാര്‍ച്ച് വരെ കാലാവധിയുള്ളപ്പോഴായിരുന്നു ശ്രീലേഖലയുടെ ഇത്തരത്തിലുള്ള ഇടപെടല്‍. എന്നാൽ കാലാവധി തീരാതെ ഓഫീസ് ഒഴിയില്ലെന്ന് വി കെ പ്രശാന്ത് ഉറപ്പിച്ച് പറഞ്ഞിരുന്നു. സാധാരണക്കാരായ ജനങ്ങള്‍ക്കുവേണ്ടിയാണ് ശാസ്തമംഗലത്ത് എംഎല്‍എ ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നും അത് ഇനിയും തുടരുക തന്നെ ചെയ്യുമെന്നും പ്രശാന്ത് നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിനിടെ ശ്രീലേഖ തർക്ക സ്ഥലത്ത് തന്നെ ഓഫീസ് തുടങ്ങുകയും മുറിയുടെ പരിമിതികൾ ചൂണ്ടിക്കാട്ടി രംഗത്തെത്തുകയും ചെയ്തിരുന്നു. Content Highlights: VK Prashanth's office in Sasthamangalam is changing; new MLA's office in Maruthumkuzhi






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy