anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് 2026; ലീഗില്‍ നിര്‍ണായക മാറ്റങ്ങള്‍, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറാൻ ആലോചന

Instagram whatsapp

07/01/2026

EDITOR

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനായി മുസ്ലിം ലീഗിൽ സീറ്റ് ചർച്ചകൾ സജീവം. അഞ്ച് സിറ്റിംഗ് എംഎൽഎമാർ ഒഴിവാകുമെന്ന് സൂചന. പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്ന് മലപ്പുറത്തേക്ക് മാറാൻ ആലോചിക്കുന്നു. പി കെ ബഷീർ ഏറനാട് നിന്ന് മഞ്ചേരിയിലേക്ക് മാറാനും സാധ്യതയുണ്ട്. കെ പി എ മജീദ്, യുഎ ലത്തീഫ്, പി ഉബൈദുല്ല, എൻ എ നെല്ലിക്കുന്ന് തുടങ്ങിയവർക്ക് വീണ്ടും അവസരം ലഭിക്കാനിടയില്ല എന്നാണ് വിവരം. എം കെ മുനീറിനെ മത്സരിപ്പിക്കണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. മുസ്ലിം ലീഗ് ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കും എന്നാണ് സൂചന. സുഹറ മമ്പാട് മഞ്ചേരിയിലോ തിരൂരങ്ങാടിയിലോ മത്സരിച്ചേക്കും. തിരൂരങ്ങാടിയിൽ പിഎംഎ സലാമിനെയും പരിഗണിക്കും. കെ എം ഷാജി കാസർകോടും പി കെ ഫിറോസ് കുന്നമംഗലത്തും മത്സരിക്കാനാണ് സാധ്യത. കുറ്റിയാടിയിൽ പാറക്കൽ അബ്ദുള്ള വീണ്ടും മത്സരിച്ചേക്കും. നജീബ് കാന്തപുരത്തിനും എൻ ഷംസുദ്ദീനും വീണ്ടും അവസരം നൽകും. അതേസമയം, തിരുവമ്പാടി സീറ്റ് വിട്ടുകൊടുക്കാൻ ഇടയില്ല. പേരാമ്പ്രയിൽ ടി ടി ഇസ്മായിലിന്റെ പേരാണ് പരിഗനണയിലുള്ളത്. മഞ്ഞളാംകുഴി അലി വീണ്ടും മങ്കടയിൽ മത്സരിക്കാനാണ് സാധ്യത. കോട്ടക്കലിൽ ആബിദ് ഹുസൈൻ തങ്ങൾ തന്നെ മത്സരിക്കും.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy