anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ലൂണയ്ക്ക് പിന്നാലെ നോഹയും കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു; സ്ഥിരീകരിച്ച് ക്ലബ്ബ്‌

Instagram whatsapp



ഇന്ത്യൻ സൂപ്പർ‌ ലീ​ഗിന്റെ അനിശ്ചിതത്വത്തെ തുടർന്ന് കേരളാ ബ്ലാസ്റ്റേഴ്സിൽ കൊഴിഞ്ഞുപോവലുകൾ തുടരുന്നു. ടിയാഗോ ആൽവസ്, അഡ്രിയാൻ ലൂണ എന്നിവർക്ക് പിന്നാലെ നോഹ സദോയിയും ക്ലബ്ബ് വിട്ടിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് തന്നെ ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിക്കുകയായിരുന്നു. 2025–26 സീസണിൽ താരം ലോണിൽ ഒരു വിദേശ ക്ലബിന് വേണ്ടി കളിക്കുമെന്നാണ് മലയാളി ക്ലബ് അറിയിച്ചത്. നോഹയും ക്ലബ്ബും തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള കരാറാണിതെന്നും ക്ലബ് അറിയിച്ചു. പുതുവത്സരദിനത്തിലാണ് ആരാധകരെ ഞെട്ടിച്ച് പ്രിയപ്പെട്ട താരം അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സ് വിടുന്നതായി പ്രഖ്യാപിച്ചത്. താരവും ലോണടിസ്ഥാനത്തിൽ വിദേശ ക്ലബ്ബിന് വേണ്ടി കളിക്കാൻ പോവുകയാണെന്നാണ് ക്ലബ്ബ് ഔദ്യോ​ഗികമായി അറിയിച്ചത്. ഇപ്പോഴിതാ നോഹയും ​ക്ലബ്ബ് വിട്ടിരിക്കുകയാണ്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy