anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.

Instagram whatsapp

മകൻ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനായി പ്രവർത്തിച്ചു; അമ്മയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് CPIM ഭരിക്കുന്ന ബാങ്ക്



ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിൽ 16 വയസുള്ള മകൻ കോൺഗ്രസിനായി പ്രവർത്തിച്ചെന്നാരോപിച്ച് അമ്മയെ സഹകരണ ബാങ്കിലെ ജോലിയിൽ നിന്ന് സിപിഐഎം ഭരണസമിതി പിരിച്ച് വിട്ടു. ഇടുക്കി കാരിക്കോട് സർവീസ് സഹകരണ ബാങ്കിലെ സ്വീപ്പർ നിസ ഷിയാസിനെയാണ് പിരിച്ചുവിട്ടത്. സിപിഐഎം സ്വാധീന മേഖലയിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചതോടെയാണ് ബാങ്ക് ഭരണസമിതിയുടെ പകപോക്കൽ. സംഭവത്തിൽ നേതൃത്വത്തെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് നിസ ഷിയാസ് പറഞ്ഞു. തൊടുപുഴ നഗരസഭയിലെ 21ാം വാർഡായ കീരികോടിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന വിഷ്ണു കോട്ടപ്പുറത്തിനായാണ് നിസയുടെ മകൻ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറങ്ങിയത്. എന്നാലിത് ഇരുവരും തമ്മിലുള്ള സൗഹൃദത്തിനു പുറത്തായിരുന്നുവെന്നും അതിനാൽ തടഞ്ഞില്ലെന്നും നിസ പറയുന്നു. ഇവിടെ 319 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിഷ്ണു ജയിച്ചത്. പതിനൊന്ന് വർഷം മുമ്പ് ഭർത്താവ് മരിച്ച നിസ, കഴിഞ്ഞ ആറ് വർഷമായി ഇതേ ബാങ്കിലാണ് ജോലി ചെയ്യുന്നുണ്ട്. രണ്ട് മാസം മുൻപ് ശമ്പളം അയ്യായിരം രൂപയാക്കി. ശമ്പളവും പുതുവർഷ ബോണസായി ആയിരം രൂപയും നൽകിയാണ് നിസയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടത്. എന്നാൽ ബോണസായി കിട്ടിയ തുക തിരികെ കൊടുത്ത് നിസ ജോലിവിട്ട് ഇങ്ങുകയായിരുന്നു. ഡിസംബർ 31 വരെ വന്നാൽ മതിയെന്നാണ് ഡിസംബർ 28ന് ബാങ്ക് അധികൃതർ അറിയിച്ചതെന്നും നിസ വ്യക്തമാക്കി.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy