anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
അച്ഛൻ ഗ്രാമപ്പടം ചെയ്തിട്ട് 15 വർഷം, 2025-ലെ നൂറുകോടി ചിത്രങ്ങളിലൊന്ന് അദ്ദേഹത്തിന്റേത്- അഖിൽ സത്യൻ

Instagram whatsapp



സത്യന്‍ അന്തിക്കാട്‌ | Photo: Mathrubhumi പിതാവ് സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളെ 'ഗ്രാമപ്പടം' എന്ന് ട്രോളുന്നവർക്ക് മറുപടിയുമായി സംവിധായകൻ അഖിൽ സത്യൻ. വിക്കിപീഡിയ നോക്കൂ എന്നുമാത്രമാണ് അങ്ങനെ ട്രോളുന്നവരോട് തനിക്ക് പറയാനുള്ളതെന്ന് അഖിൽ സത്യൻ പറഞ്ഞു. അച്ഛൻ 'ഗ്രാമപ്പടം' ചെയ്തിട്ട് 15 വർഷമായെന്നും അഖിൽ പറഞ്ഞു. '90-കൾ ആണ് അച്ഛന്റെ പ്രൈംടൈം എന്ന് ആളുകൾ പറയാറുണ്ട്. ആളുകളുടെ തെറ്റായ വിലയിരുത്തലാണത്. 'മനസിനക്കരെ', 'വിനോദയാത്ര', 'ഇന്ത്യൻ പ്രണയകഥ', 'ഞാൻ പ്രകാശൻ', 'അച്ചുവിന്റെ അമ്മ' എല്ലാം വന്നത് 2000-ത്തിന് ശേഷമാണ്. 'ഇയാൾ സ്ഥിരം ഗ്രാമപ്പടം...' എന്ന് ആളുകൾ പറയും. അച്ഛൻ ഗ്രാമപ്പടം ചെയ്തിട്ട് 15 വർഷമായി. വിക്കിപീഡിയ നോക്കൂ എന്നാണ് എനിക്ക് പറയാനുള്ളത്', ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ അഖിൽ സത്യൻ പറഞ്ഞു. 'ഏറ്റെ പേര് മറ്റൊന്നായിരുന്നെങ്കിൽ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലായിരുന്നു. നന്മ ബാഗേജ് ഉണ്ടാവുമായിരുന്നില്ല. എന്നേയും അനൂപിനേയും ആളുകൾ ബന്ധിപ്പിക്കുന്നത് 58 ചിത്രങ്ങൾ ചെയ്ത ഒരാളുമായാണ്. അതും ഹിറ്റ് ചിത്രങ്ങളാണ്. ഒന്നോ രണ്ടോ ചിത്രങ്ങൾ ചെയ്തവരെ ആളുകൾ ആഘോഷിക്കാറുണ്ട്. അച്ഛൻ അതിന്റെ മൂന്നിരട്ടിയുണ്ടാക്കിയിട്ടുണ്ട്, എത്രയോ ബ്ലോക്ബസ്റ്റേഴ്‌സ്. അച്ഛൻ വരുമ്പോൾ മലയാള സിനിമ ബ്ലാക്ക് ആൻഡ് വൈറ്റ് ആണ്. സിനിമയുടെ കൂടെ വളർന്ന ആളാണ് അച്ഛൻ. ഇപ്പോഴും, ഈ വർഷത്തെ ഒരു നൂറുകോടി ചിത്രം അച്ഛന്റേതാണ്- ഹൃദയപൂർവ്വം. അത് അപൂർവ്വമാണ്', അഖിൽ കൂട്ടിച്ചേർത്തു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy