anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
രാജീവ് ചന്ദ്രശേഖര്‍ കോര്‍പ്പറേറ്റ് മുതലാളി; എംപിയായത് അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമായി: എംവി ഗോവിന്ദന്‍

Instagram whatsapp



കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ തുറന്നടിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാജീവ് ചന്ദ്രശേഖര്‍ പ്രധാന കോര്‍പ്പറേറ്റ് മുതലാളിയാണെന്നും അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് മുമ്പ് എംപിയായതെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു. എൻജിഒ യൂണിയൻ ഏരിയാ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് കണ്ണൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'അന്ന് ബിജെപിയിലൊന്നുമായിരുന്നില്ല. പിന്നീട് സ്വാധീനവും പണവും ഉപയോഗിച്ചാണ് മന്ത്രിയായത്. കേരളത്തിലെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാക്കളും മുതലാളിമാരായിരുന്നില്ല. എന്നാല്‍ അതിന് മാറ്റം വരുത്തിയത് ബിജെപിയാണ്. ഭാര്യ പിതാവിനെ വഞ്ചിച്ചയാളാണ് രാജീവ് ചന്ദ്രശേഖര്‍. ഇതില്‍ ഒരക്ഷരം മിണ്ടാനില്ല. 500 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ബിജെപി നേതാക്കള്‍ക്ക് ഇയാളുടെ ഫൈവ് സ്റ്റാര്‍ രീതിയോട് ശക്തമായ എതിര്‍പ്പുണ്ട്. രാജീവ് ചന്ദ്രശേഖറിന്റെ ഭൂമി തട്ടിപ്പില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ കീഴില്‍ എസ്‌ഐടി അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy