anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഇൻഡോർ മലിനജലദുരന്തം, മാസങ്ങൾക്ക് മുന്നേ പരാതി നൽകിയിട്ടും അധികൃതർ ഗൗനിച്ചില്ല; വിമർശനവുമായി കോൺഗ്രസ്

Instagram whatsapp



ഭോപ്പാൽ: ഇൻഡോറിലെ മലിനജല ദുരന്തത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ച. വെള്ളം മലിനമാണെന്ന് രണ്ട് മാസം മുൻപ് തന്നെ പറഞ്ഞിരുന്നു. ജനങ്ങൾ പലതവണ പരാതി നൽകിയെങ്കിലും ഉദ്യോഗസ്ഥർ അത് പരിഗണിച്ചില്ലെന്ന് ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾ ആരോപിച്ചു. ഭഗീരഥപുരയിലെ കുടിവെള്ളവുമായി ബന്ധപ്പെട്ട് 23 പരാതികൾ നൽകിയതാണ്. മാസങ്ങൾക്ക് മുൻപ് തന്നെ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഡിസംബർ 29 ന് ആദ്യ മരണം റിപ്പോർട്ട് ചെയ്ത ശേഷം മാത്രമാണ് ഉദ്യോഗസ്ഥർ ഉണർന്നതെന്ന് ബന്ധുക്കൾ പറയുന്നു. മലിനജലം കുടിച്ച് രോഗബാധിതരായി ഇതുവരെ 13 പേരാണ് പ്രദേശത്ത് മരിച്ചത്. 200ലധികം പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ ആറ് മാസം പ്രായമുള്ള കുഞ്ഞും ഉണ്ട്. ദുരന്തത്തിന് കാരണമായ കുടിവെള്ളത്തിൽ മലിനീകരണം സ്ഥിരീകരിച്ചു. ലാബ് റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച സ്ഥിരീകരണമുണ്ടായത്. പൈപ്പ് ലൈനിലെ ചോർച്ചയാണ് കുടിവെള്ളത്തിൽ മാലിന്യം കലരാൻ കാരണമെന്നും കണ്ടെത്തി. വിഷയം കടുത്ത രാഷ്ട്രീയ വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. മധ്യപ്രദേശ് ഭരിക്കുന്ന ബിജെപി സർക്കാരിനും മുഖ്യമന്ത്രി മോഹൻ യാദവിനുമെതിരെ രൂക്ഷ വിമർശനം കോൺഗ്രസ് ഉന്നയിച്ചു. മധ്യപ്രദേശ് സർക്കാർ ജനങ്ങളെ രോഗികൾ ആക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി പറഞ്ഞു. വകുപ്പ് മന്ത്രി കൈലാഷ് വിജയവർഗിയ രാജി വെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy