anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
'ഇടതുമുന്നണി ഭരണത്തില്‍ നിന്ന് കേരള ജനതയെ മോചിപ്പിക്കണം'; പുതുവത്സര പ്രതീക്ഷ പങ്കുവെച്ച് രമേശ് ചെന്നിത്തല

Instagram whatsapp



തിരുവനന്തപുരം: പത്ത് വര്‍ഷത്തെ ഇടതുമുന്നണി ഭരണത്തില്‍ നിന്നും കേരള ജനതയെ മോചിപ്പിക്കുന്നതാണ് പുതുവര്‍ഷത്തിലെ പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മാറ്റം അനിവാര്യമെന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനം തെളിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് പൂര്‍ത്തിയാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഗാന്ധിഗ്രാമം പരിപാടിയുടെ ഭാഗമായി പുതുവത്സരദിനത്തില്‍ അകലാട് പട്ടികജാതി ഉന്നതി സന്ദര്‍ശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. 'പത്ത് വര്‍ഷത്തെ ഇടതുമുന്നണി ഭരണത്തില്‍ നിന്നും കേരള ജനത മോചനം ആഗ്രഹിക്കുന്നുണ്ട്. ആ മാറ്റം അനിവാര്യമാണെന്ന് തദ്ദേശതെരഞ്ഞെടുപ്പില്‍ ജനം തെളിയിച്ചു. വരാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് പൂര്‍ത്തിയാകും. ജനം മാറ്റത്തിനായി നില്‍ക്കുകയാണ്. മാറ്റം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ് ഒന്നും സംഭവിച്ചില്ലെന്ന് പറയുന്നത്. ഭരണമാറ്റം പ്രതീക്ഷിക്കുന്നു. യുഡിഎഫ് അതിനായി തയ്യാറെടുക്കുകയാണ്', രമേശ് ചെന്നിത്തല റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy