anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
രാജധാനി എക്സ്പ്രസിൻ്റെ അഞ്ച് ബോഗികൾ പാളം തെറ്റി

Instagram whatsapp

20/12/2025

Editor

ഗുവാഹത്തി: ഹൊജായിൽ സൈരംഗ്-ന്യൂഡൽഹി രാജധാനി എക്സ‌്പ്രസ് ഇടിച്ച് എട്ട് ആനകൾ കൊല്ലപ്പെട്ടു. യാത്രക്കാരിൽ ഒരാൾക്ക് പരിക്കേറ്റു. തീവണ്ടിയുടെ അഞ്ച് കോച്ചുകൾ പാളം തെറ്റി. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവെ വക്താവ് മറ്റ് യാത്രികർക്ക് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെ എന്ന് വ്യക്തമാക്കി.പുലർച്ചെ 2.17 ഓടെ ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട ട്രെയിനിന് മുന്നിലാണ് ആനക്കൂട്ടം അകപ്പെട്ടത്.ആനക്കൂട്ടത്തെ കണ്ട് അടിയന്തര ബ്രേക് ലോക്കോ പൈലറ്റ് ഉപയോഗിച്ചു എങ്കിലും ആനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി. സംഭവത്തിൽ അഞ്ച് കോച്ചുകളും ട്രെയിനിൻ്റെ എഞ്ചിനും പാളം തെറ്റി.ട്രെയിൻ രാവിലെ 6.15 ഓടെ ഗുവാഹത്തിയിലേക്ക് യാത്ര പുനരാരംഭിച്ചു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy