anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
‘സുഖമാണോ?’; ഒമാനിൽ മലയാളികളോട് മലയാളത്തിൽ കുശലാന്വേഷണം നടത്തി പ്രധാനമന്ത്രി

Instagram whatsapp

EDITOR

ഒമാൻ: ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽവെച്ച് ഇന്ത്യൻസമൂഹത്തെ അഭിസംബോധനചെയ്യവേ ‘സുഖമാണോ’ എന്ന് മോദി മലയാളത്തിൽ ചോദിച്ചു. സദസ്സിൽ ഒട്ടേറെ മലയാളികളുണ്ടെന്ന് പറഞ്ഞശേഷമായിരുന്നു കുശലാന്വേഷണം. മലയാളികൾ മാത്രമല്ല, തമിഴ്, തെലുഗു, കന്നഡ, ഗുജറാത്തി ഭാഷകൾ സംസാരിക്കുന്നവരും ഇവിടെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മോദിക്കായി ആർപ്പുവിളിച്ച സദസ്സിനെ ‘മിനി ഇന്ത്യ’യെന്ന് വിശേഷിപ്പിച്ചു. ഇന്ത്യൻ വിദ്യാഭ്യാസം ഒമാനിൽ 50 വർഷം പൂർത്തിയാക്കുകയാണെന്നും അത് ബന്ധത്തിലെ നാഴികക്കല്ലാണെന്നും മോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബഹിരാകാശരംഗത്തെ സഹകരണവും മോദി ഉയർത്തിക്കാട്ടി. ഏഴുലക്ഷത്തോളം ഇന്ത്യക്കാരുണ്ട് ഒമാനിൽ. വലിയൊരുവിഭാഗവും മലയാളികളാണ്. ഔദ്യോഗിക സന്ദർശന വേളയിൽ ഇന്ത്യയുടെ 98.08 ശതമാനം ഉത്പന്നങ്ങൾക്കും ഒമാന്റെ വിപണിയിലേക്ക് നികുതിരഹിത പ്രവേശനമുറപ്പാക്കുന്ന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഒമാനിലേക്കുള്ള കയറ്റുമതിയുടെ ആകെ മൂല്യത്തിന്റെ 99.38 ശതമാനം വരുമത്. നികുതിയിളവോടെ 77.79 ശതമാനം ഒമാനി ഉത്പന്നങ്ങളും ഇന്ത്യൻ വിപണിയിലെത്തും. കരാർ ഇന്ത്യയുടെ ടെക്‌സ്റ്റൈൽ, തുകൽ ഉത്പന്നങ്ങൾ, ചെരിപ്പ്, ആഭരണങ്ങൾ, രത്നങ്ങൾ, എൻജിനിയറിങ് ഉത്പന്നങ്ങൾ, പ്ലാസ്റ്റിക്, മരഉരുപ്പടികൾ, കാർഷികോത്പന്നങ്ങൾ, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, വാഹനങ്ങൾ എന്നീ മേഖലകളിൽ പുതിയ അവസരങ്ങൾ തുറക്കുമെന്നാണ് പ്രതീക്ഷ. വിവിധ മേഖലകളിൽ കേരളത്തിനും നേട്ടമുണ്ടാകും.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy