anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
പാലക്കാട് നഗരസഭ; ബിജെപിയെ പുറത്തുനിര്‍ത്താന്‍ സിപിഎമ്മിനെയും പിന്തുണയ്ക്കാമെന്ന് മുസ്‌ലിം ലീഗ്, എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാർ

Instagram whatsapp

editor

പാലക്കാട്: പാലക്കാട് നഗരസഭയില്‍ ബിജെപിയെ അധികാരത്തില്‍നിന്നു മാറ്റിനിര്‍ത്താന്‍ മുസ്ലിം ലീഗ് ആരുമായും ചര്‍ച്ചയ്ക്കും വിട്ടുവീഴ്ചയ്ക്കും തയ്യാറെന്ന് ലീഗ് ജില്ലാ നേതൃത്വം. കോണ്‍ഗ്രസും സിപിഎമ്മുമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ജില്ലാ പ്രസിഡന്റ് മരക്കാര്‍ മാരായമംഗലം പറഞ്ഞു. നഗരസഭയില്‍ ലീഗിന് അഞ്ചു സീറ്റാണുള്ളത്. കോണ്‍ഗ്രസുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ബിജെപിയെ മാറ്റിനിര്‍ത്താനുള്ള തീരുമാനത്തില്‍ സംസ്ഥാന കമ്മിറ്റിയുടെവരെ അംഗീകാരം നേടിയിട്ടുണ്ടെന്ന് ലീഗ് നേതൃത്വം പറഞ്ഞു. കോണ്‍ഗ്രസ് പറയുന്നതുപോലെ അവര്‍ പറയുന്ന സ്വതന്ത്രനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് സിപിഎം വേണമെങ്കില്‍ പിന്തുണച്ചോട്ടെ എന്നു പറയാന്‍ ലീഗ് തയ്യാറല്ല. സിപിഎം തീരുമാനിക്കുന്ന ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാണെങ്കിലും ലീഗിനു പിന്തുണയ്ക്കാന്‍ പ്രയാസമില്ലെന്ന് ജില്ലാ പ്രസിഡന്റ് പറഞ്ഞു. ചര്‍ച്ചയ്ക്കു തയ്യാറെങ്കില്‍ ഈ വിഷയത്തില്‍ സിപിഎമ്മുമായി സംസാരിക്കാനും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ബിജെപി 25 സീറ്റിലാണ് വിജയിച്ചത്. യുഡിഎഫ് -18, എല്‍ഡിഎഫ്- 9, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ആര്‍ക്കും ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിലാണ് സമവായം തേടി ലീഗ് രംഗത്തെത്തിയത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy