anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
തൊഴിലുറപ്പ് നിയമ പരിഷ്കരണം: ആദ്യം പേരിൽ ‘പൂജ്യ ബാപ്പു’, പുറത്തുവന്നപ്പോൾ ‘ബാപ്പു’ ഇല്ല!; പേരുമാറ്റം തുടർക്കഥ

Instagram whatsapp

Editor

ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാൻ കഴിഞ്ഞാഴ്ച മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും അന്ന് വെളിപ്പെടുത്തിയതിൽ പദ്ധതിപ്പേരിൽനിന്ന് രാഷ്ട്രപിതാവിനെ പാടേ തഴഞ്ഞിരുന്നില്ല. ‘പൂജ്യ ബാപ്പു ഗ്രാമീൺ റോസ്ഗാർ ഗാരന്റി യോജന’ എന്നായിരുന്നു പുറത്ത് പ്രചരിച്ച പേര്. എന്നാൽ, തിങ്കളാഴ്ച ലോക്‌സഭാ അംഗങ്ങൾക്ക് പരിശോധനയ്ക്കായി നൽകിയ ബില്ലിന്റെ പേരിൽനിന്ന് ഗാന്ധിജി തീർത്തും ഒഴിവാക്കപ്പെട്ടു. പേര് വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ അജീവിക മിഷൻ- ഗ്രാമീൺ എന്നായി. 2005ൽ പാർലമെന്റ് പാസാക്കിയ നിയമപ്രകാരം പദ്ധതിയുടെ പേര് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്നായിരുന്നു. 2006 മുതൽ പദ്ധതി നടപ്പാക്കിത്തുടങ്ങി. 2008-ൽ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. 2009-ലാണ് പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് പദ്ധതിക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്ന് പേരിട്ടത്. നിലവിലവിലെ നിയമത്തിലുള്ള വ്യവസ്ഥകൾ തൊഴിൽ ആവശ്യത്തിനനുസരിച്ച് 15 ദിവസത്തിനകം അനുവദിക്കണം 100 തൊഴിൽദിനങ്ങൾ തൊഴിലാളികൾക്ക് വർഷത്തിൽ എപ്പോൾ വേണമെങ്കിലും തൊഴിൽ ആവശ്യപ്പെടാം, നിയന്ത്രണമില്ല ഗ്രാമസഭകളും ഗ്രാമപ്പഞ്ചായത്തുകളും തൊഴിൽ നിശ്ചയിക്കും കേന്ദ്ര, സംസ്ഥാനങ്ങളുടെ സാമ്പത്തികബാധ്യത - ഫണ്ടിൽ കേന്ദ്രത്തിന് പ്രാഥമിക ഉത്തരവാദിത്വം. 90 ശതമാനം വിഹിതം കേന്ദ്രം, 10 ശതമാനം സംസ്ഥാനം സാങ്കേതികവിദ്യയുടെ ഉപയോഗം - നിർബന്ധിത വ്യവസ്ഥയല്ല, ഭരണപരമായ ഉപയോഗത്തിന് മാത്രം സുതാര്യതയും വിശ്വാസ്യതയും - സോഷ്യൽ ഓഡിറ്റിങ്ങിന് ഊന്നൽ ഭരണപരമായ വ്യവസ്ഥാലംഘനങ്ങൾ - പരാതിപരിഹാരത്തിനും സോഷ്യൽ ഓഡിറ്റിങ്ങിന്റെ അടിസ്ഥാനത്തിലുള്ള തിരുത്തലിനും ഊന്നൽ പുതിയ നിയമത്തിലുള്ള വ്യവസ്ഥകൾ കേന്ദ്രം നിശ്ചയിക്കുന്ന വിഹിതത്തിനനുസരിച്ചാകും തൊഴിലുറപ്പ്. സംസ്ഥാനങ്ങൾക്കും ബാധ്യത 125 തൊഴിൽദിനങ്ങൾ കാർഷികസീസണിന്റെ മൂർധന്യഘട്ടം കണക്കിലെടുത്ത് 60 ദിവസംവരെ തൊഴിലുറപ്പിൽ മറ്റ് തൊഴിലനുവദിക്കേണ്ട ദേശീയ അടിസ്ഥാനസൗകര്യ താത്‌പര്യങ്ങൾക്കനുസരിച്ച് പിഎം ഗതിശക്തിയുമായി ബന്ധപ്പെടുത്തി വികസിത് ഗ്രാമപ്പഞ്ചായത്തുകൾ തൊഴിൽ നിശ്ചയിക്കും കേന്ദ്രം 60 ശതമാനം, സംസ്ഥാനം 40 ശതമാനം. ചെലവ് അധികമായാൽ ആ ബാധ്യതയും സംസ്ഥാനത്തിന് ബയോമെട്രിക് ഒതന്റിക്കേഷൻ, ഡാഷ്ബോർഡുകൾ, ജിയോസ്പേഷ്യൽ പ്ലാനിങ് എന്നിവ നിർബന്ധം(ഇത് ഗ്രാമീണജനതയെ അകറ്റിയേക്കും) സോഷ്യൽ ഓഡിറ്റിങ് തുടരണം, പക്ഷേ, വിശ്വാസ്യതയുറപ്പാക്കാൻ ഡിജിറ്റൽ സംവിധാനം വ്യവസ്ഥാലംഘനത്തിന് 10,000 രൂപവരെ പിഴ പേരുമാറ്റം തുടർക്കഥ നരേന്ദ്രമോദി പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം പേരുമാറ്റി പുതുരൂപത്തിലാക്കിയ കോൺഗ്രസ് സർക്കാർ കാലത്തെ പദ്ധതികളേറെ. 2014 ൽ മോദി സർക്കാർ അധികാരത്തിലേറിയശേഷമുള്ള സ്വച്ഛ്‌ഭാരത്, മൻമോഹൻ സിങ്ങിന്റെ കാലത്തെ നിർമൽ ഭാരത് അഭിയാനായിരുന്നു. ഇങ്ങനെ ഇരുപതിലധികം പദ്ധതികളുടെ പേര്‌മാറ്റി. ഇന്ദിരാ ആവാസ് യോജന - പ്രധാനമ ന്ത്രി ഗ്രാമീൺ ആവാസ് യോജന രാജീവ് ആവാസ് യോജന (ചേരി നിർമാർജനം)- സർദാർ പട്ടേൽ നാഷണൽ മിഷൻ ഫോർ അർബൻ ഹൗസിങ് നാഷണൽ ഇ ഗവേണൻസ് പ്ലാൻ- ഡി ജിറ്റൽ ഇന്ത്യ നാഷണൽ മാനുഫാക്‌ചറിങ് പോളിസി- മെയ്ക്ക് ഇൻ ഇന്ത്യ






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy