anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
നിലവിളിച്ചുകൊണ്ട് ഹമീദ് കുട്ടി KSRTC ഓഫീസിലെത്തി, സമയോചിത ഇടപെടലിൽ നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടി

Instagram whatsapp

Editor

നെയ്യാറ്റിൻകര: വീടു പണിയാനായി സ്വരുക്കൂട്ടിയ ഒരു ലക്ഷം രൂപ ബസ് യാത്രയ്ക്കിടെ നഷ്ടമായപ്പോൾ മുരുക്കുംപുഴ സ്വദേശി ഹമീദ് കുട്ടി ആകെ തകർന്നുപോയതാണ്. യാത്രചെയ്ത കെഎസ്ആർടിസി ബസ് ഏതാണെന്നറിയാതെ വിഷമിച്ച അദ്ദേഹത്തിന്‌ കെഎസ്ആർടിസി അധികൃതർ സഹായഹസ്തവുമായി എത്തിയപ്പോൾ നഷ്ടപ്പെട്ട പണം ബസിൽനിന്നു കണ്ടെത്തി. അധികം വൈകാതെ പണം ഹമീദ് കുട്ടിക്കു തിരികെ നൽകി കെഎസ്ആർടിസി ജീവനക്കാരും ബസിലെ കണ്ടക്ടർ വൈ.എൽ.അജയ് കിരണും മാതൃക കാട്ടി. െനയ്യാറ്റിൻകര ഡിപ്പോയിലെ നെയ്യാറ്റിൻകര-തിരുവല്ലം-കിഴക്കേക്കോട്ട-വെട്ടുകാട് റൂട്ടിലുള്ള ബസിൽ തിരുവല്ലത്തുനിന്നാണ് ഹമീദ് കുട്ടി കയറിയത്. മകന്റെ ഗൾഫ് യാത്രയ്ക്കായുള്ള കാര്യത്തിന് തിരുവല്ലത്തെതിയതായിരുന്നു. കിഴക്കേക്കോട്ടയിൽ ഇറങ്ങി അരമണിക്കൂറോളം കഴിഞ്ഞാണ് പണം നഷ്ടമായ വിവരം ഹമീദ് കുട്ടിക്കു മനസ്സിലായത്. യാത്രചെയ്ത ബസ് ഏതാണെന്ന് അദ്ദേഹത്തിന് അറിയുകയുമില്ലായിരുന്നു. ആകെ വിഷമത്തിലായ ഹമീദ് കുട്ടി നിലവിളിച്ചുകൊണ്ട് കെഎസ്ആർടിസിയുടെ കിഴക്കേക്കോട്ട സ്റ്റേഷൻ മാസ്റ്റർ ഓഫീസിലെത്തി. ഹമീദിന്റെ ഷർട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ടിക്കറ്റിൽനിന്നാണ് ഡ്യൂട്ടി സ്റ്റേഷൻമാസ്റ്റർ ബസ് കണ്ടെത്തി കണ്ടക്ടറെ ഫോണിൽ ബന്ധപ്പെട്ടത്. ബസിലെ കണ്ടക്ടർ വൈ.എൽ.അജയ് കിരൺ നടത്തിയ പരിശോധനയിൽ സീറ്റിനു താഴെ മടക്കിെവച്ച ഒരു പ്ലാസ്റ്റിക് കവർ കിടക്കുന്നതു കണ്ടെത്തി. കവറിൽ ഒരുലക്ഷം രൂപ ഉണ്ടായിരുന്നു. ഉടനടി കണ്ടക്ടർ വിവരം ഫോണിലൂടെ കിഴക്കേക്കോട്ട യൂണിറ്റിൽ അറിയിച്ചു. സിറ്റി എടിഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥമേധാവികൾ തെളിവുകളിലൂടെ, ഹമീദ് കുട്ടിയുടെ ഒരു ലക്ഷം രൂപയുടെ ഉടമസ്ഥാവകാശം ഉറപ്പാക്കി. വൈകീട്ട് വെട്ടുകാടിൽനിന്ന് കിഴക്കേക്കോട്ടയിലേക്കുള്ള ട്രിപ്പിൽ സിറ്റി യൂണിറ്റിൽെവച്ച് എടിഒ സി.പി.പ്രസാദിന്റെ സാന്നിധ്യത്തിൽ കണ്ടക്ടർ അജയ് കിരൺ, ഹമീദ് കുട്ടിക്ക് രൂപ കൈമാറി. ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ ബി.വൈ.രാജേഷ്, സ്റ്റേഷൻ മാസ്റ്റർ എൻ.കെ.രഞ്ജിത്ത്, വെഹിക്കിൾ സൂപ്പർവൈസർ രാജേന്ദ്രൻ, ബിടിസി കോഡിനേറ്റർ കെ.ബിനുകുമാർ, ജിനേഷ്, സിറാജ് എന്നിവർ പങ്കെടുത്തു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy