anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
രാഹുലിന്റെ മുൻകൂർ ജാമ്യം: സർക്കാർ അപ്പീലിൽ വാദം മാറ്റി

Instagram whatsapp

Editor

പത്തനംതിട്ട: രണ്ടാമത്തെ ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നൽകിയ തിരുവനന്തപുരം സെഷൻസ് കോടതി ഹർജി ചോദ്യംചെയ്ത് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി മാറ്റിവെച്ചു. ക്രിസ്മസ് അവധിക്ക് ശേഷമായിരിക്കും ഹർജി പരിഗണിക്കുക. സർക്കാർ ഹർജിയിൽ മറുപടി നൽകാൻ രാഹുൽ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചത്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ നീക്കം പോലീസ് നിരീക്ഷിച്ചുവരികയാണ്. പത്തനംതിട്ടയിലെ വീടിന് വെളിയിൽ മഫ്തിയിൽ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. അടൂരിലെ രാഹുലിന്റെ വീടിന് പോലീസ് സംരക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച വീട്ടിൽനിന്ന് ഒറ്റയ്ക്ക് സ്കൂട്ടർ ഓടിച്ച് പോയ രാഹുലിന് പിന്നാലെ മഫ്തിയിൽ ഉണ്ടായിരുന്ന പോലീസും പോയി. പിന്നീട് ക്ഷേത്ര ദർശനം കഴിഞ്ഞ ശേഷം രാഹുൽ വീട്ടിലേക്ക് തിരിച്ചുപോയി. പാലക്കാട്ടുനിന്ന് കഴിഞ്ഞ ദിവസം രാത്രിയിലാണ് രാഹുൽ അടൂർ മുണ്ടപ്പള്ളിയിലെ വീട്ടിൽ എത്തിയത്. ആദ്യ ബലാത്സംഗക്കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി രാഹുലിന് മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർജാമ്യ ഹർജി ഉച്ചയോടെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy