anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
അമ്മ പറഞ്ഞു, ‘കോടികൾ കിട്ട്യാലും വേണ്ട മോനേ, ആ കുട്ടിയെ പെങ്ങളായി കണ്ട് വേണം സാക്ഷി പറയാൻ’

Instagram whatsapp



കാഞ്ഞങ്ങാട്: അമ്മ തന്ന 500 രൂപയെടുത്ത് വണ്ടി കയറും കൊച്ചിയിലേക്ക്. സാക്ഷിവിസ്താരം പിറ്റേദിവസവുമുണ്ടാകുമെന്ന് വക്കീൽ പറയുമ്പോൾ, മനസ്സിൽ ആകുലതയാണ്. അവിടെ ലോഡ്ജിൽ മുറിയെടുക്കാനും ഭക്ഷണം കഴിക്കാനും കാശ് തികയില്ല. തിരികെ വീട്ടിലേക്ക് വണ്ടി കയറി പിറ്റേന്ന് പുലർച്ചെ വീണ്ടും കൊച്ചിയിലേക്ക് തിരിക്കും. അമ്മ ആവർത്തിച്ചുപറയുന്ന ഒരു കാര്യമുണ്ട്, ‘കോടികൾ കിട്ട്യാലും വേണ്ട മോനേ, ആ കുട്ടിയെ പെങ്ങളായി കണ്ട് വേണം സാക്ഷി പറയാൻ’- നടിയെ അക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷിയായ വിപിൻലാൽ വിതുമ്പുന്നു. കേസിലെ 121-ാം സാക്ഷിയായിരുന്നു പരേതനായ ബാലകൃഷ്ണന്റെയും ലതയുടെയും മകനായ വിപിൻലാൽ. ചെക്ക്‌ കേസിലകപ്പെട്ട വിപിൻലാൽ കാക്കനാട് സബജയിലിൽ റിമാൻഡിൽ കഴിയവെയാണ് നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയും മറ്റു പ്രതികളും ആ ജയിലിലെത്തുന്നത്. പൾസർ സുനിക്ക് ഒരു കത്തെഴുതിക്കൊടുക്കണമെന്ന് ജയിലധികൃതർ പറഞ്ഞതുപ്രകാരം വിപിൻലാൽ എഴുതിക്കൊടുത്തു. ആ കത്ത് ദിലീപിനുള്ളതാണെന്ന് വ്യക്തമായെന്നാണ് വിപിൻലാലിന്റെ സാക്ഷിമൊഴി. ഇതിനുപിന്നാലെ നിരന്തരഭീഷണി ഉണ്ടായതിനെത്തുടർന്ന് കൊച്ചിയിൽനിന്ന്‌ അമ്മവീടായ ബേക്കൽ മലാംകുന്നിലേക്ക് താമസം മാറ്റേണ്ടിവന്നു ഇയാൾക്ക്‌. കടുത്ത സമ്മർദത്തിനിടയിലും പാതിയിൽ മുറിഞ്ഞ പഠനം മുന്നോട്ടുകൊണ്ടുപോയ വിപിൻലാൽ ബിഎ ചരിത്രത്തിൽ കണ്ണൂർ സർവകലാശാലയിൽനിന്ന്‌ ഒന്നാം റാങ്ക് നേടി. ‘ഇഗ്നോ’യിൽനിന്ന്‌ എംഎ പൂർത്തിയാക്കി ഇപ്പോൾ ഭാരതിയാർ സർവകലാശാലയിൽ ’ശ്രീനാരായണഗുരു: സനാതനധർമം, മാതൃകാമാറ്റം’ എന്ന വിഷയത്തിൽ ഗവേഷണം നടത്തുകയാണ്. വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതിന് കെ.ബി.ഗണേഷ്‌കുമാറിന്റെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന പ്രദീപ് കോട്ടാത്തലയെ ബേക്കൽ പോലീസ് അറസ്റ്റ്‌ ചെയ്തിരുന്നു. വിപിൻലാൽ വാർത്തകളിൽ നിറഞ്ഞപ്പോൾ ഇവിടെ പഠിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് കാസർകോട്ടെ സമാന്തര വിദ്യാഭ്യാസസ്ഥാപനം കൈയൊഴിഞ്ഞിരുന്നു. ‘പിന്നീട് റാങ്ക് കിട്ടിയപ്പോൾ ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ച വാർത്ത കണ്ടാണ് നാട്ടുകാർ എന്നെ മനസ്സിലാക്കിയത്. പുറത്താക്കിയ കോളേജിൽ അധ്യാപകനാകാൻ ക്ഷണിച്ചു. അവിടെ രണ്ടുവർഷം പഠിപ്പിച്ചു’ -വിപിൻലാൽ പറയുന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകരും ധൈര്യം പകർന്ന്‌ കൂടെ നിർത്തി






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy