anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
അതിജീവിതയുടെ പോസ്റ്റ് ഷെയര്‍ ചെയ്തു; മഞ്ജു വാര്യര്‍ക്ക് പിന്നാലെ പിന്തുണയുമായി പൃഥ്വിരാജും സുപ്രിയയും

Instagram whatsapp

Editor

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതിയുടെ വിധി പുറത്തുവന്നതിന് പിന്നാലെ അതിജീവിതയ്ക്ക് പിന്തുണ നല്‍കി നടന്‍ പൃഥ്വിരാജ്. അതിജീവിത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് ഷെയര്‍ ചെയ്താണ് പൃഥ്വിരാജ് പിന്തുണ അറിയിച്ചത്. പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോനും 'എപ്പോഴും അവളോടൊപ്പം' എന്ന കുറിപ്പോട് കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്ല്യരല്ലെന്ന തിരിച്ചറിവുണ്ടാക്കിയതിന് നന്ദി എന്നായിരുന്നു അതിജീവിത പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്. മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ലെന്നും കോടതിവിധിയില്‍ അദ്ഭുതമില്ലെന്നും അവര്‍ കുറിച്ചു. ഏറ്റവും വേദനാജനകമായ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക താന്‍ കാണുന്നുവെന്നും തന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവര്‍ക്കായി ഈ വിധിയെ സമര്‍പ്പിക്കുന്നുവെന്നും അതിജീവിത കുറിച്ചു. ഇതിന് പിന്നാലെ അതിജീവിതയ്ക്ക് പിന്തുണയുമായി നടി മഞ്ജു വാര്യരാണ് രംഗത്തെത്തിയത്. ആസൂത്രകര്‍ ഇപ്പോഴും പകല്‍ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യമാണെന്നാണ് മഞ്ജു കുറിച്ചത്. നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, അഹാന കൃഷ്ണ, ജുവല്‍ മേരി, ഷഫ്‌ന, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഗായിക സയനോര ഫിലിപ്പ് എന്നിവരും അതിജീവിതയുടെ പോരാട്ടത്തിന് പിന്തുണയേകി.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy