anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
മഹാത്മാഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാൻ കേന്ദ്രം; തൊഴിൽദിനം 125 ആക്കി ഉയർത്തും

Instagram whatsapp

Editor

ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്നിയമം (MGNREGA) പരിഷ്കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഗ്രാമീണ കുടുംബങ്ങൾക്ക് ഉറപ്പാക്കുന്ന തൊഴിൽ ദിനങ്ങളുടെ എണ്ണം 100-ൽ നിന്ന് 125 ദിവസമായി ഉയർത്തുന്നതിനുള്ള നിർദേശമാണ് കേന്ദ്ര മന്ത്രിസഭ തിങ്കളാഴ്ച ചർച്ച ചെയ്തത്. നിയമത്തിന്റെ പേര് മാറ്റാനും സർക്കാർ ആലോചിക്കുന്നുണ്ട്. ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം, സ്ത്രീ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ട് ഗ്രാമീണ കുടുംബങ്ങൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 100 ദിവസത്തെ കൂലിത്തൊഴിൽ ഉറപ്പുനൽകുന്ന പദ്ധതിയാണിത്. ഈ പരിധി 125 ദിവസമായി ഉയർത്താനാണ് ആലോചന. നിയമത്തിന്റെ പേര് 'പൂജ്യ ബാപ്പു ഗ്രാമീണ തൊഴിലുറപ്പ് നിയമം' എന്ന് മാറ്റുന്നതിനുള്ള നിർദേശവും മന്ത്രിസഭ ചർച്ച ചെയ്തു. പദ്ധതിയുടെ പേര് മാറ്റുന്നതിനും തൊഴിൽ ദിനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനും നിലവിലെ നിയമം ഭേദഗതി ചെയ്യേണ്ടതുണ്ട്. 2026 ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരുന്ന പതിനാറാം ധനകാര്യ കമ്മീഷന്റെ പ്രാഥമിക പദ്ധതിയായി നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം, 2029-30 വരെ അഞ്ച് വർഷത്തേക്ക് പദ്ധതിയുടെ തുടർച്ചയ്ക്കായി 5.23 ലക്ഷം കോടി രൂപ ചെലവാണ് കണക്കാക്കുന്നത്. ഇതിനുള്ള തുക എക്സ്പെൻഡിച്ചർ ഫിനാൻസ് കമ്മിറ്റിയോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. 2005-ൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്നിയമം എന്ന പേരിൽ ആരംഭിച്ച ഈ പദ്ധതി, 2009 ഒക്ടോബർ രണ്ടുമുതൽ യുപിഎ സർക്കാർ ‘മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം’ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy