anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
നടന്‍ അഖില്‍ വിശ്വനാഥ് വീട്ടില്‍ മരിച്ചനിലയില്‍

Instagram whatsapp

13/12/2025

EDITOR

മറ്റത്തൂര്‍: സംസ്ഥാന പുരസ്‌കാരം നേടിയ യുവനടന്‍ അഖില്‍ വിശ്വനാഥിനെ(30) വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. 2019-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ 'ചോല' എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷംചെയ്തു. 'ഓപ്പറേഷന്‍ ജാവ' ഉള്‍പ്പെടെ വേറെയും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വിദ്യാര്‍ഥിയായിരുന്നപ്പോള്‍ സഹോദരന്‍ അരുണിനൊപ്പം അഭിനയിച്ച 'മാങ്ങാണ്ടി' എന്ന ടെലിഫിലിമിലെ അഭിനയത്തിന് ഇരുവര്‍ക്കും മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. അച്ഛന്‍ ചുങ്കാല്‍ ചെഞ്ചേരിവളപ്പില്‍ വിശ്വനാഥന്‍ ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. അമ്മ: ഗീത കോടാലി വ്യാപാരി വ്യവസായി ഏകോപനസമിതി വ്യാപാരഭവനില്‍ ജീവനക്കാരിയാണ്. കോടാലിയില്‍ മൊബൈല്‍ ഷോപ്പില്‍ മെക്കാനിക്കായിരുന്നു അഖില്‍. കുറച്ച് നാളായി ജോലിക്ക് പോകാറില്ലായിരുന്നു. അമ്മ ഗീത ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് അഖിലിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy