anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
തിരഞ്ഞെടുപ്പിലെ പ്രവർത്തനത്തിൽ പോരായ്മയുണ്ടായെന്ന് വിലയിരുത്തൽ; തിരുവനന്തപുരത്ത് സിപിഎമ്മില്‍ തര്‍ക്കം

Instagram whatsapp

13/12/2025

EDITOR

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രവർത്തനത്തിൽ പോരായ്മയുണ്ടായെന്ന പാർട്ടി വിലയിരുത്തലിൽ സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റിയിൽ രൂക്ഷമായ വാക്കേറ്റം. ജില്ലാ സെക്രട്ടറി വി.ജോയ് അവതരിപ്പിച്ച റിപ്പോർട്ടിൽ ജില്ലാകമ്മിറ്റി അംഗം കരമന ഹരിക്കെതിരേയുള്ള പരാമർശമാണ് വാക്കേറ്റത്തിനിടയാക്കിയത്. ജോയിക്കെതിരേ കടകംപള്ളി സുരേന്ദ്രനും വിമർശനം ഉന്നയിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന്റെയും സാന്നിധ്യത്തിൽ നടന്ന യോഗത്തിലായിരുന്നു ഈ വിമർശനങ്ങളെല്ലാം. കോർപ്പറേഷനിലടക്കം പാർട്ടിക്ക് മുന്നേറ്റമുണ്ടാകുമെന്നും 45 സീറ്റ് ഉറപ്പാണെന്നുമാണ് സിപിഎമ്മിന്റെ കണക്ക്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy