anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ദ്വാരപാലക സ്വർണപ്പാളി കേസിലും ബോർഡംഗങ്ങൾ സുരക്ഷിതർ; പ്രതിയായി പദ്മകുമാർ മാത്രം

Instagram whatsapp

06/12/2025

EDITOR

പത്തനംതിട്ട: ശബരിമല ശ്രീകോവിലിന്റെ ദ്വാരപാലകശില്പങ്ങളിലെ സ്വർണപ്പാളി തട്ടിയകേസിൽ പ്രതിപ്പട്ടിക പരിഷ്‌കരിച്ചപ്പോഴും 2019-ലെ തിരുവിതാകൂർ ദേവസ്വംബോർഡ് അംഗങ്ങൾ സുരക്ഷിതർ. അംഗങ്ങളായിരുന്ന കെ.പി. ശങ്കരദാസ്, എൻ. വിജയകുമാർ എന്നിവരാണിവർ. ഈ കേസിലെ 11-ാം പ്രതിയായി അന്നത്തെ പ്രസിഡന്റ് എ. പദ്മകുമാറിനെ മാത്രമാണ് ഉൾപ്പെടുത്തിയത്. 2019-ൽ കട്ടിളപ്പാളിയിൽനിന്ന് സ്വർണം തട്ടിയ കേസിന്റെ എഫ്‌ഐആറിൽ അന്നത്തെ ദേവസ്വം ബോർഡിനെയാണ് എട്ടാം പ്രതിയായി ചേർത്തിരുന്നത്. കട്ടിളപ്പാളി കേസും ദ്വാരപാലക കേസും നടക്കുമ്പോൾ പദ്മകുമാറും ശങ്കരദാസും വിജയകുമാറും അടങ്ങിയ ബോർഡാണ് ഉണ്ടായിരുന്നത്. കട്ടിളപ്പാളി കേസിൽ, തന്നെ മാത്രം പ്രതിയാക്കിയതിലെ അപാകം എ. പദ്മകുമാർ കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആരോപിക്കുന്ന കുറ്റങ്ങളിൽ ബോർഡിന് കൂട്ടുത്തരവാദിത്വമുണ്ടെന്ന വാദമാണ് പദ്മകുമാർ ഉയർത്തിയത്. ജാമ്യാപേക്ഷ തിങ്കളാഴ്ചയാണ് കോടതി പരിഗണിക്കുന്നത്. ദ്വാരപാലകശില്പങ്ങളിലെ സ്വർണം തട്ടിയ കേസിൽ ഇതുവരെ ഉണ്ണിക്കൃഷ്ണൻ പോറ്റിയും ദേവസ്വം ഉദ്യോഗസ്ഥരും മാത്രമായിരുന്നു പ്രതികൾ. 10 പ്രതികളാണ് ആദ്യം ഉണ്ടായിരുന്നത്. പദ്മകുമാർ കൂടി വന്നപ്പോൾ പ്രതികളുടെ എണ്ണം 11 ആയി. കട്ടിളപ്പാളി കേസിൽ എല്ലാ തീരുമാനങ്ങളും ബോർഡിന്റെതാണെന്നതിന്റെ അടിസ്ഥാനത്തിലാണ് അവരെ പ്രതിചേർത്തത്. ശങ്കരദാസിന്റെയും വിജയകുമാറിന്റെയും മൊഴികൾ പ്രത്യേക അന്വേഷണസംഘം എടുത്തെങ്കിലും വിശദമായ ചോദ്യംചെയ്തിട്ടില്ല. കൂട്ടുത്തരവാദിത്വമാണ് രണ്ടുകേസിലും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഇതിലൊന്നും പങ്കില്ലെന്ന നിലപാടാണ് ശങ്കരദാസും വിജയകുമാറും സ്വീകരിച്ചത്. തീരുമാനത്തിൽ എതിർപ്പ് ഉണ്ടായിരുന്നെങ്കിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്താമായിരുന്നു. പക്ഷേ, അങ്ങനെയുണ്ടാകാത്തതിനാൽ ക്രമക്കേടിന് കൂട്ടുനിൽക്കുന്നതിന് തുല്യമായി മാറും. 2019 ജൂലായ് മൂന്നിന് ചേർന്ന ബോർഡ് യോഗത്തിലാണ് ദ്വാരപാലകശില്പങ്ങളുടെ സ്വർണം പൂശാൻ തീരുമാനിച്ചത്. ബോർഡ് തീരുമാനപ്രകാരമാണ് അതുണ്ടായതെന്ന് 11-ാം പ്രതിയായി പദ്മകുമാറിനെ ചേർത്തതിനൊപ്പം എഫ്‌ഐആറിൽ പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കിൽ, കട്ടിളപ്പാളി കേസിലെന്നതുപോലെ 2019-ലെ ദേവസ്വംബോർഡിനെയും പ്രതിയാക്കണമായിരുന്നു. പക്ഷേ, ബോർഡ് തീരുമാനത്തിൽ ഒപ്പിട്ട പദ്മകുമാർ മാത്രം പ്രതിയായി മാറി. 2019-ലെ അംഗങ്ങൾ പ്രതിയായി വരാതിരിക്കാനുള്ള സമ്മർദം ഉണ്ടെന്ന് പത്തനംതിട്ടയിലെ സിപിഎം അണികൾക്കിടയിൽ ആരോപണമുയർന്നിട്ടുണ്ട്. കേസിൽ പ്രതിയായ അന്നത്തെ ദേവസ്വംസെക്രട്ടറി എസ്. ജയശ്രീയുടെയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിന്റെയും ജാമ്യാപേക്ഷകൾ തള്ളിക്കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവിൽ, ദേവസ്വംബോർഡ് അംഗങ്ങൾക്ക് പങ്കുണ്ടെന്ന് പറഞ്ഞിരുന്നു. ഈ വിധികൂടി വന്നതോടെ അംഗങ്ങളുടെ അറസ്റ്റിനുള്ള സാധ്യതയും കൂടി.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy