anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ശബരിമല സ്വർണക്കൊള്ള: പകുതിവെന്ത നിലപാട് സ്വീകരിക്കില്ല, പാർട്ടിക്ക് വ്യക്തതവന്നാൽ നടപടി- എം.വി. ഗോവിന്ദൻ

Instagram whatsapp

06/12/2025

EDITOR

കണ്ണൂർ: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വിവരങ്ങൾ മുഴുവൻ പുറത്തുവന്ന് ആരൊക്കെ എങ്ങനെയൊക്കെ എത്രത്തോളം എന്ന് പൂർണമായ അർഥത്തിൽ പാർട്ടിക്ക് വ്യക്തത വന്നാൽ നടപടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രസ്‌ ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പകുതിവെന്ത നിലപാട് സ്വീകരിക്കില്ല. എസ്‌ഐടിയുമായി തർക്കമില്ല. സംഘത്തിന് അന്വേഷിക്കാൻ ഒന്നരമാസംകൂടി സമയമുണ്ട്. സ്വർണം ഒരു തരി കുറയാതെ കൃത്യമായി തിരിച്ചുകൊണ്ടുവരണം. സ്വർണക്കൊള്ളയ്ക്ക് ആരാണോ ഉത്തരവാദി അവരെയെല്ലാം പിടിക്കും, നിയമത്തിന് മുന്നിൽ കൊണ്ടുവരും. പത്മകുമാർ ആരുടെ പേരും പറഞ്ഞോട്ടെ. ഞങ്ങൾക്കൊന്നും മറച്ചുവെക്കാനില്ല. അദ്ദേഹത്തെ പാർട്ടി സംരക്ഷിക്കുന്നില്ല. ജയിലിൽ എങ്ങനെ സംരക്ഷിക്കും, ജുഡീഷ്യൽ കസ്റ്റഡിയിലല്ലേ. ഞങ്ങൾക്കില്ലാത്ത വെപ്രാളം നിങ്ങൾക്കെന്തിനാണ്-എം.വി. ഗോവിന്ദൻ ചോദിച്ചു. സ്വർണക്കൊള്ള ആദ്യത്തെ സംഭവമല്ല. 1985 ഏപ്രിൽ ഒന്നിനാണ് ഏറ്റവും വലിയ സ്വർണക്കൊള്ള നടന്നത്. ഗുരുവായൂരിലെ തിരുവാഭരണം അന്നു നഷ്ടപ്പെട്ടു. ഇന്നേവരെ തിരികെ കിട്ടിയിട്ടില്ല. അന്ന് കെ. കരുണാകരനായിരുന്നു മുഖ്യമന്ത്രി. കോൺഗ്രസിന്റെ പ്രതിനിധിയായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ്. ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നടപടിയെടുത്തത്. അത് മാതൃകയാണെന്നാണ് പറയുന്നത്. എം. മുകേഷ് എംഎൽഎയുടെ പേരിൽ യുഡിഎഫ് നടത്തുന്ന പ്രചാരണത്തിലൊന്നും കാര്യമില്ല. അദ്ദേഹം പാർട്ടി അംഗം പോലുമില്ല. പാർട്ടിചിഹ്നത്തിൽ ആരു മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കുമെന്ന്, മുകേഷ് പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച എംഎൽഎ അല്ലേ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. കേസ് കഴിയട്ടെ എന്തുവേണമെന്ന് എന്നിട്ട് തീരുമാനിക്കും. കേസ് നടത്തി പൂർത്തിയായ ശേഷമേ രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കൂ എന്ന് കോൺഗ്രസിന് തീരുമാനിക്കാൻ പറ്റാത്തതെന്താണ്. ലോകത്ത് ഇതുപോലെ കേസിൽപ്പെട്ട രാഷ്ട്രീയനേതാവുണ്ടാവുമോ. രാഹുലിനെ ഒളിവിൽ താമസിപ്പിക്കുന്നത് കോൺഗ്രസാണ്. പിടിക്കാൻ കിട്ടിയാലല്ലേ പോലീസിന് പിടിക്കാൻ പറ്റൂ. ഒളിവിൽ പോയിട്ട് ഒൻപത് ദിവസമല്ലേ ആയുള്ളൂ - അദ്ദേഹം പറഞ്ഞു. പ്രസ്‌ ക്ലബ് പ്രസിഡന്റ് സി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy