ഡിജിറ്റൽ അറസ്റ്റുവഴി കവരാൻ ശ്രമിച്ചത് 84 ലക്ഷം; വൃദ്ധദമ്പതിമാരുടെ പണം തട്ടാനുള്ള ശ്രമം പരാജയപ്പെടുത്തി ബാങ്ക് മാനേജർ
06/12/2025
EDITOR
മംഗളൂരു: വൃദ്ധദമ്പതിമാരെ ഡിജിറ്റൽ അറസ്റ്റെന്ന പേരിൽ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമം ബാങ്ക് മാനേജരുടെ അവസരോചിതമായ ഇടപെടലിൽ പരാജയപ്പെട്ടു.
കിന്നിഗോളി ദമാസ്‌കട്ടെയിലെ വൃദ്ധദമ്പതിമാരെയാണ് ഒരാൾ ഫോൺ ചെയ്ത് 'നിങ്ങൾ ഡിജിറ്റൽ അറസ്റ്റിലാണെന്നും ബാങ്കിൽ സൂക്ഷിച്ച പണം ഉടൻ കൈമാറണമെന്നും ഇല്ലെങ്കിൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയത് ' ഭയന്ന ദമ്പതിമാർ ഉടൻ ബാങ്ക് മാനേജരെ വിളിച്ച് ഫിക്സഡ് ഡിപ്പോസിറ്റിലെ 84 ലക്ഷം രൂപ സേവിങ്‌സ് അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. ദമ്പതിമാരുടെ സംസാരത്തിൽ സംശയം തോന്നിയ മാനേജർ ഉടൻ മുൽക്കി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് ഉടൻ വീട്ടിലെത്തിയതോടെയാണ് ഡിജിറ്റൽ അറസ്റ്റെന്ന പേരിൽ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണെന്ന് മനസ്സിലായത്. ഉടൻ ബാങ്ക് അക്കൗണ്ട് താത്‌കാലികമായി മരവിപ്പിച്ചു. ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ലെന്നും ഇത് ഓൺലൈൻ തട്ടിപ്പിനായി ഉപയോഗിക്കുന്ന തന്ത്രമാണെന്നും ഇത്തരം ഭീഷണി വന്നാൽ ഉടൻ പോലീസിൽ അറിയിക്കണമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പുനൽകി. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു.
LATEST NEWS
പ്രതിഭാ ഹരി കേസിൽ ഇടപെടൽ ആരോപണം; തിരുവഞ്ചൂർ നിർദ്ദേശിച്ചെന്ന് ശ്രീലേഖ ഐപിഎസ്
അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്: ഇന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം
ഉറി സെക്ടറിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ച് വൻ ആയുധശേഖരം പിടിച്ചെടുത്തു.
അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും
തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്
ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു
'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍
ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍