anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
പാക് കേന്ദ്രം ആക്രമിച്ചത് ബിഎൽഎഫിന്റെ ആദ്യ വനിതാ ചാവേർ, ചിത്രം പുറത്തുവിട്ടു

Instagram whatsapp

04/12/2025

EDITOR

കറാച്ചി: ബലൂചിസ്ഥാനിലെ ചഗായിയിലെ ഫ്രണ്ടിയർ കോറിന്റെ കേന്ദ്രത്തിൽ ചാവേറിനെ ഉപയോഗിച്ച് ബലൂച് ലിബറേഷൻ ഫ്രണ്ട് (ബിഎൽഎഫ് ) നടത്തിയ ആക്രമണത്തിൽ ആറ് പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാകിസ്താന്റെ അർധസൈനിക വിഭാഗമായ ഫ്രണ്ടിയർ കോറിന്റെ കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. ഇവിടെയാണ് ചൈനീസ് കമ്പനികൾ നടത്തുന്ന സൈൻഡാക്ക്, റെക്കോ ഡിക് ചെമ്പ്, സ്വർണഖനന പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രവും സ്ഥിതിചെയ്യുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ പദ്ധതിയുമായി ബന്ധപ്പെട്ട കെട്ടിടത്തിന് മുന്നിലാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം. ആക്രമണത്തിനായി വനിതാ ചാവേറിനെയാണ് ഉപയോഗിച്ചതെന്ന് ബിഎൽഎഫ് വ്യക്തമാക്കി. സറീന റാഫിഖ് എന്ന ട്രാങ് മാഹൂ എന്ന യുവതിയാണ് ചാവേറായത്. ഇവരുടെ ഫോട്ടോയും ബിഎൽഎഫ് പുറത്തുവിട്ടു. അതീവ സുരക്ഷയിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ കോമ്പൗണ്ടിലേക്ക് കടക്കുന്ന ഭാഗത്താണ് സറീന റാഫിഖ് സ്വയം പൊട്ടിത്തെറിച്ചത്. ആദ്യമായാണ് ബിഎൽഎഫ് വനിതയെ ചാവേർ ആക്കുന്നത്. ബിഎൽഎഫിന്റെ 'ചാവേർ' യൂണിറ്റായ സാദോ ഓപ്പറേഷണൽ ബറ്റാലിയനാണ് ആക്രമണം നടത്തിയത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy