anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
കുളിക്കുന്നതിനിടെ ഹീറ്ററില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചു; 24കാരിക്ക് ദാരുണാന്ത്യം

Instagram whatsapp

04/12/2025

EDITOR

ബെംഗളുരു: കുളിക്കുന്നതിനിടെ ഹീറ്ററില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് 24കാരിക്ക് ദാരുണാന്ത്യം. നവംബര്‍ 29 ന് മദനായകനഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തോട്ടടഗുഡ്ഡദഹള്ളിയിലാണ് സംഭവം നടന്നത്. ഹാസന്‍ സ്വദേശിനിയായ ഭൂമികയാണ് മരിച്ചത്. നാല് മാസം മുമ്പായിരുന്നു കൃഷ്ണമൂര്‍ത്തിയും ഭൂമികയും വിവാഹം കഴിച്ചത്. സംഭവം നടക്കുന്നതിന് 15 ദിവസം മുമ്പാണ് ദമ്പതികള്‍ വാടക വീട്ടിലേക്ക് താമസം മാറിയത്. കുളിക്കുന്നതിനിടെ ഗ്യാസ് ഗീസറില്‍ നിന്ന് ചോര്‍ന്ന വിഷാംശമുള്ള കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ശ്വസിച്ചായിരുന്നു മരണം. പീനിയയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ് ഭൂമികയുടെ ഭര്‍ത്താവ്. വെള്ളിയാഴ്ച രാവിലെ ഇയാള്‍ ജോലിക്ക് പോയ ശേഷമായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയ കൃഷ്ണമൂര്‍ത്തി വാതിലില്‍ മുട്ടിയിട്ടും ഫോണ്‍ വിളിച്ചിട്ടും ഭൂമിക പ്രതികരിച്ചില്ല. തുടര്‍ന്ന് അയല്‍ക്കാരുടെ സഹായത്തോടെ വാതില്‍ തുറന്നപ്പോഴാണ് കുളിമുറിയില്‍ അബോധാവസ്ഥയില്‍ ഭൂമികയെ കണ്ടെത്തിയത്. സംഭവസ്ഥലത്ത് വെച്ച് തന്നെ യുവതി മരിച്ചതായി സ്ഥിരീകരിച്ചു. മദനായകനഹള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy