anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ആനയെ വാങ്ങിനൽകാമെന്ന് പറഞ്ഞ് കുന്നംകുളം സ്വദേശിയിൽ നിന്ന് തട്ടിയത് 62.75 ലക്ഷം രുപ

Instagram whatsapp

27/11/2025

EDITOR

കുന്നംകുളം : ആനയെ വാങ്ങിനൽകാമെന്ന് വിശ്വസിപ്പിച്ച് 62.75 ലക്ഷം രൂപ തട്ടിയതായി പരാതി. പുതുശ്ശേരി സ്വദേശി സൈലേഷ്, അസം സ്വദേശി അബ്ദുൾഹമീദ് ഖാൻ എന്നിവരാണ് പണം തട്ടിയതെന്നാണ് പരാതിയിൽ പറയുന്നത്. ആർത്താറ്റ് സ്വദേശി ഉങ്ങുങ്ങൽ പ്രമോദാണ് കുന്നംകുളം പൊലീസിൽ പരാതി നൽകിയത്. നാഗാലാൻഡ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആനയെ നൽകാമെന്ന്‌ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. 2023 മാർച്ച് 23 മുതൽ 2025 ഫെബ്രുവരി വരെ പല തവണകളായി ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്.65 ലക്ഷം രൂപയാണ് ആനയുടെ വിലയായി പറഞ്ഞിരുന്നത്. നാഗാലാൻഡ് സ്വദേശിയുടെ ബന്ധുവിന്റെ അക്കൗണ്ടിലേക്ക് രണ്ടുതവണകളായി 35 ലക്ഷം രൂപയും, അബ്ദുൾ ഹമീദ് ഖാന്റെ അക്കൗണ്ടിലേക്ക് രണ്ടു തവണകളിലായി 15 ലക്ഷം രൂപയുമാണ് അയച്ചത്. 12.27 ലക്ഷം രൂപ സൈലേഷിന്റെ ബന്ധുക്കളുടെ അക്കൗണ്ടിലേക്കും കൈമാറി. പലതവണ ആവശ്യപ്പെട്ടെങ്കിലും ആനയെ കിട്ടാതെ വന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy