anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
'അയാൾ നാർസിസ്റ്റ്', ജീവനാംശമായി 50 കോടി വേണം

Instagram whatsapp

26/11/2025

EDITOR

മുംബൈ: ഓസ്ട്രിയൻ പൗരനായ ഭർത്താവ് പീറ്റർ ഹാ​ഗുമായി ബന്ധം വേർപ്പെടുത്തിയെന്ന് ബോളിവുഡ് മുൻ നടി സെലീന ജയ്റ്റ്ലി. ഒപ്പം പീറ്ററിനെതിരെ ഗാർഹികപീഡന പരാതിയും സെലീന നൽകിയിട്ടുണ്ട്. മുംബൈയിലെ ഫസ്റ്റ് ക്ലാസ് ജിസ്ട്രേട്ട് കോടതിയിലാണ് പരാതി നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു സെലീന ജയ്റ്റ്ലി ഇക്കാര്യം അറിയിച്ചത്. ശാരീരികമായും മാനസികമായും തന്നെ ഉപദ്രവിച്ച പീറ്ററെ, 'നാർസിസ്റ്റ്' എന്നാണ് സെലീന അഭിസംബോധന ചെയ്തിരിക്കുന്നത്. തന്നോടോ മൂന്ന് കുട്ടികളോടോ സഹാനുഭൂതി ഇല്ലാത്ത ആളാണ് പീറ്ററെന്ന് പറഞ്ഞ സെലീന ജയ്റ്റ്ലി, അയാൾ മുൻകോപിയും മദ്യപാനിയുമാണെന്നും ആരോപിക്കുന്നു. 'വിവാഹ ശേഷം ജോലിക്ക് പോകാൻ അയാൾ സമ്മതിച്ചില്ല. പീഡനം സഹിക്ക വയ്യാതെയാണ് തിരികെ ഇന്ത്യയിലെത്തിയത്', എന്നും സെലീന പറയുന്നു. ഓസ്ട്രിയയിലുള്ള മക്കളുടെ സംരക്ഷണം തനിക്ക് വിട്ടുനൽകണമെന്നും ജീവനാംശമായി 50 കോടി രൂപയും പ്രതിമാസം 10 ലക്ഷം രൂപയും പീറ്റർ നൽകണമെന്നും സെലീനയുടെ പരാതിയിൽ പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സെലീനയുടെ പരാതിക്ക് പിന്നാലെ പീറ്റർക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് അടുത്തമാസം 12ന് പരി​ഗണിക്കും. ഓസ്ട്രിയയിലെ ബിസിനസുകാരനും ഹോട്ടൽ ഉടമയുമാണ് പീറ്റർ ഹാ​ഗ്. ഇക്കഴിഞ്ഞ ഓ​ഗസ്റ്റിൽ സെലീനയുമായി ബന്ധം വേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഓസ്ട്രിയയിലെ കോടതിയിൽ പീറ്റർ ഹർജി നൽകിയിരുന്നു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy