anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
'ഇത് വിപ്ലവ മണ്ണ്, ഇവിടെ കയറി നിരങ്ങാൻ പറ്റില്ല'; എൽഡിഎഫിനെതിരെ പരാതി നൽകി കോൺഗ്രസ്

Instagram whatsapp

26/11/2025

EDITOR

വയനാട്: വൈത്തിരിയിൽ കോൺഗ്രസ് വനിത സ്ഥാനാർഥിയെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പരാതി നൽകി കോൺഗ്രസ്. കർശന നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിലും പരാതി നൽകി. ആരെയും തടയുക പാർട്ടി നിലപാടല്ലെന്ന് എൽഡിഎഫ് നേതാക്കൾ പൊലീസ് സ്റ്റേഷനിൽ ചേർന്ന യോഗത്തിൽ അറിയിച്ചു. സ്ഥാനാർഥിയെ തടഞ്ഞ തൈലക്കുന്നിൽ പാർട്ടി അനുഭാവികളായ കുടുംബങ്ങളുടെ യോഗവും സിപിഎം വിളിച്ചു ചേർത്തു. വിപ്ലവഭൂമിയാണെന്നും വീട് കയറി നിരങ്ങാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയെന്നാണ് കോൺഗ്രസിന്റെ പരാതി. സിപിഐ പ്രാദേശിക നേതാവ് രാമചന്ദ്രൻറെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥാനാർത്ഥിയെ തടഞ്ഞത്. വൈത്തിരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് സ്ഥാനാർത്ഥി ഷൈലജ മുരുകേശനെയാണ് രാത്രി എല്‍ഡിഎഫ് പ്രവർത്തകർ തടഞ്ഞത്. തൈലക്കുന്ന് തോട്ടഭൂമിയില്‍ താമസിക്കുന്ന നാല‍്പ്പതോളം കുടുംബങ്ങളെ കണ്ട് വോട്ട് ചോദിക്കാനാത്തിയപ്പോഴായിരുന്നു സംഭവം. പ്രദേശത്തേക്ക് കടത്തിവിടാതെ തടഞ്ഞ സിപി‌ഐ നേതാവ് രാമചന്ദ്ര‌നും സംഘവും ഇത് വിപ്ലവഭൂമിയാണെന്നും വീട് കയറി നിരങ്ങാൻ യുഡിഎഫ് നേതാക്കളെ വിടില്ലെന്നും ഭീഷണി മുഴക്കി. ജനാധിപത്യപരമായ അവകാശത്തെയാണ് എൽഡിഎഫ് നേതാക്കള്‍ ഇല്ലായ്മ ചെയ്യുന്നതെന്നും തോല്‍വി ഭയന്നാണ് ഭീഷണിയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. ഭീഷണിയെ തുടർന്ന് ഷൈലജ മുരുകേശനും പ്രവർത്തകരും കഴിഞ്ഞ ദിവസം തൈലക്കുന്നില്‍ നിന്ന് വോട്ട് ചോദിക്കാനാകാതെ മടങ്ങിയിരുന്നു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy