anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
'അവന് ധൈര്യമുണ്ട്'; സഞ്ചരിച്ചത് 15,000 കിമി, പാക് വ്യോമാതിർത്തി കടന്ന് ഇന്ത്യയിലേക്ക്

Instagram whatsapp

25/11/2025

EDITOR

മധ്യപ്രദേശിൽ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുറേഷ്യൻ ഗ്രിഫൺ കഴുകന്‍, ആരോഗ്യം വീണ്ടെടുത്ത ശേഷം പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ വ്യോമാതിർത്തികളിലൂടെ പറന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത് ഇന്ത്യന്‍ സമൂഹ മാധ്യമ ഉപയോക്താക്കൾക്ക് വലിയ ആഘോഷമായി. പാക് വ്യോമാതിർത്തിയിലൂടെ കടന്ന് പോയ കഴുകന്‍ ധൈര്യശാലിയാണെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ പക്ഷം. മാരീചിന്‍റെ യാത്രാപഥം ഈ വർഷം ജനുവരിയിൽ, മധ്യപ്രദേശിലെ സത്‌ന ജില്ലയിലെ നാഗൗർ ഗ്രാമത്തിലാണ് പരിക്കേറ്റ് അവശനായ നിലയില്‍ ഒരു യുറേഷ്യൻ ഗ്രിഫൺ കഴുകനെ കണ്ടെത്തിയത്. മുകുന്ദ്പൂർ മൃഗശാലയിൽ വച്ച് അവന് അടിയന്തര വൈദ്യസഹായം നല്‍കി. പിന്നാലെ അവന് മാരീച് എന്ന് പേര് നല്‍കി. ആരോഗ്യം വീണ്ടെടുക്കുന്നത് വരെ മാരീചനെ ഭോപ്പാലിലെ വാൻ വിഹാർ ദേശീയോദ്യാനത്തിൽ പാര്‍പ്പിച്ചു. വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ ഏകദേശം രണ്ട് മാസത്തിന് ശേഷം, മാർച്ച് 29 ന് വിദിഷയിലെ ഹലാലി അണക്കെട്ടിൽ നിന്ന് മാരിചിനെ കാട്ടിലേക്ക് വിട്ടയച്ചു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy