anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
പാകിസ്താനിൽ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേർ ആക്രമണം

Instagram whatsapp

24/11/2025

EDITOR

ഇസ്ലാമാബാദ്: പാകിസ്താനില പെഷവാറിൽ നടന്ന ചാവേർ ആക്രമണത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരിക്കേറ്റിട്ടുണ്ട്. അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്താണ് സ്‌ഫോടനം നടന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. അജ്ഞാതരായ തോക്കുധാരികളും ചാവേറുകളുമാണ് ആക്രമണം നടത്തിയതെന്നാണ് പ്രാദേശിക പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. അർധസൈനിക ആസ്ഥാനത്തിന്റെ പ്രവേശന കവാടത്തിൽ ഒരു ചാവേറും മറ്റൊരാൾ കോമ്പൗണ്ടിനുള്ളിലാണ് പൊട്ടിത്തെറിച്ചതെന്നും സീനിയർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. സൈനിക ആസ്ഥാനത്തിനുള്ളിൽ ഭീകരരുണ്ടെന്നാണ് നിഗമനം. ഇതേതുടർന്ന് പാക് സേനയിലെയും പൊലീസിലെയും ഉദ്യോഗസ്ഥർ പ്രദേശം വളഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനവാസ മേഖലിലാണ് അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനം. ഇതിന് സമീപത്ത് തന്നെയാണ് സൈനിക കന്റോൺമെന്റും സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് കടക്കാനുള്ള റോഡുകളെല്ലാം അടച്ചിരിക്കുകയാണ്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy