anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ശിശുസംരക്ഷണ കേന്ദ്രത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി; പോക്‌സോ കേസെടുത്തു

Instagram whatsapp

22/11/2025

EDITOR

കൊച്ചി: കാക്കനാട് ശിശുസംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി. 14കാരിയായ മാനസിക പീഡനം നേരിടുന്ന ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയില്‍ ശിശു സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാര്‍ക്കെതിരെ പോക്‌സോ കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടങ്ങിയെന്ന് തൃക്കാക്കര പൊലീസ് അറിയിച്ചു. എന്നാല്‍ കേസില്‍ ചില അവ്യക്തതകളുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. ഈ കേന്ദ്രത്തില്‍ പുരുഷ ജീവനക്കാരില്ലെന്നാണ് വിശദീകരണം. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയായതിനാല്‍ തന്നെ കുറച്ച് കൂടി വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. കുട്ടിയെ കൂടുതല്‍ കൗണ്‍സലിങ്ങിന് വിധേയമാക്കും. നിലവില്‍ കുട്ടിയുടെ പ്രാഥമിക മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്‌സോ കേസെടുത്തത്. എന്നാല്‍ ആര്‍ക്കൊക്കെ എതിരെയാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചിട്ടില്ല. പെണ്‍കുട്ടിക്ക് അണുബാധയുണ്ടായതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ച് ഡോക്ടര്‍മാരോടാണ് പെണ്‍കുട്ടി പീഡനവിവരം പറയുന്നത്. പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy