anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഗോപു പരമശിവനെതിരെ കൂടുതല്‍ പരാതി; പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി ബിജെപി

Instagram whatsapp

22/11/2025

EDITOR

കൊച്ചി: പങ്കാളിയെ ക്രൂരമായി മര്‍ദ്ദിച്ച യുവമോര്‍ച്ച നേതാവ് ഗോപു പരമശിവനെതിരെ കൂടുതല്‍ പരാതി. കബളിപ്പിച്ച് പണം തട്ടിയതായി ബിജെപി കാള്‍ സെന്റര്‍ മുന്‍ ജീവനക്കാരി ആരോപിച്ചു. ഇത് സംബന്ധിച്ച് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും പരാതി നല്‍കിയതോടെ കാള്‍ സെന്ററിലെ ജോലി നഷ്ടപ്പെട്ടെന്നും യുവതി ആരോപിച്ചു. അതിനിടെ ഗോപു പരമശിവനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ബിജെപി പുറത്താക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റേതാണ് നടപടി. നിലവില്‍ ഗോപു പരമശിവന്‍ കസ്റ്റഡിയിലാണ്. മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ചായിരുന്നു ഗോപു പരമശിവന്‍ പങ്കാളിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ദേഹം മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകളുമായി യുവതി മരട് സ്റ്റേഷനില്‍ എത്തുകയായിരുന്നു. അഞ്ച് വര്‍ഷമായി യുവതിയും ഗോപു പരമശിവനും ലിവിങ് റിലേഷനിലായിരുന്നു. ഇക്കാലയളവിലെല്ലാം ഇയാള്‍ യുവതിയെ ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്നാണ് വിവരം. പീഡനം സഹിക്കാനാകാതെ ഇന്നലെ പെണ്‍കുട്ടി വീട് വിട്ടിറങ്ങി. തുടര്‍ന്ന് ഗോപു പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെ പൊലീസ് പെണ്‍കുട്ടിയെ ബന്ധപ്പെടുകയും ഹാജരാകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. സ്റ്റേഷനിലെത്തിയ യുവതി ഇവിടെവച്ച് ശരീരത്തിലേറ്റ പരിക്കുകള്‍ വെളിപ്പെടുത്തുകയായിരുന്നു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy