anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം കടകംപള്ളിയിലേക്ക് മാത്രമല്ല, വാസവനിലേക്കും എത്തണമെന്ന് കെ മുരളീധരന്‍

Instagram whatsapp

21/11/2025

EDITOR

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണം കടകംപള്ളി സുരേന്ദ്രനിലേക്ക് മാത്രമല്ല വി എന്‍ വാസവനിലേക്കും എത്തണമെന്ന് കെ മുരളീധരന്‍. ദേവസ്വം ബോര്‍ഡ് അധ്യക്ഷനും അംഗങ്ങളും മാത്രമായി ഇത്തരമൊരു കടുംകൈ ചെയ്യുമെന്ന് കരുതുന്നില്ല. സര്‍ക്കാരിനും മന്ത്രിക്കും അറിയാവുന്ന കാര്യങ്ങളാണ് നടന്നത്. അന്വേഷണം മന്ത്രിമാരിലേക്കും മുന്‍ മന്ത്രിമാരിലേക്കും നീളണമെന്ന് കെ മുരളീധരന്‍ പറഞ്ഞു. സ്വര്‍ണം ഇളക്കിയെടുത്ത് പുറത്തേക്ക് കൊണ്ടുപോകണമെങ്കില്‍ ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും മാത്രം വിചാരിച്ചാല്‍ പോര. സര്‍ക്കാര്‍ ഒന്നും അറിയാതിരിക്കില്ല. ഹൈക്കോടതിയുടെ പൂര്‍ണ്ണനിയന്ത്രണം ഉള്ളതിനാലാണ് കേസ് ഇത്രയെങ്കിലും എത്തിയത്. ഇവിടംകൊണ്ട് അവസാനിപ്പിക്കരുത്. മന്ത്രിമാര്‍ക്ക് ഉത്തരവാദിത്തം ഇല്ലെന്ന് പറഞ്ഞാല്‍ നിലം തൊടാതെ വിഴുങ്ങാനാകില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy