anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ജമ്മുകശ്മീരിലെ പൊലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം

Instagram whatsapp

15/11/2025

EDITOR

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൊലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം. നൗഗാം പൊലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ച രാത്രിയാണ് സ്‌ഫോടനം ഉണ്ടായത്. ഏഴ് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടക വസ്തുക്കള്‍ പരിശോധിക്കുന്നതിനിടെയാണ് പൊട്ടിത്തെറി. പൊലീസ്, ഫോറന്‍സിക് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും. ശ്രീനഗറില്‍ നിന്നുള്ള തഹസില്‍ദാര്‍ അടക്കം രണ്ട് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടെന്നാണ് വിവരം. പരിക്കേറ്റവരെ ഇന്ത്യന്‍ ആര്‍മിയുടെ 92 ബേസ് ആശുപത്രിയിലും സ്‌കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്‌ഫോടനം നടത്തിയ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. പ്രദേശം പൂര്‍ണ്ണമായും സുരക്ഷാസേന വളഞ്ഞു. സ്റ്റേഷനും വാഹനങ്ങളും പൂര്‍ണ്ണമായും കത്തിയമര്‍ന്നു. ഫരീദാബാദില്‍ നിന്നും പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കള്‍ പരിശോധിക്കുന്നതിനിടെയാണ് സ്‌ഫോടനം എന്നാണ് വിവരം. പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്നത് ഇവിടെയായിരുന്നു. ഉഗ്രശബ്ദത്തോടെയായിരുന്നു സ്‌ഫോടനം എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy