anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
നഗരസഭ പിടിക്കാൻ മാനവികവുമായി കൈകോർത്ത് യുഡിഎഫ്, രണ്ട് വാർഡിൽ മത്സരിക്കും

Instagram whatsapp

15/11/2025

EDITOR

കോഴിക്കോട്:സിപിഐഎം മുൻ ഏരിയാ സെക്രട്ടറി എൻ വി ബാലകൃഷ്ണൻ രക്ഷാധികാരിയായ മാനവികം സാംസ്‌കാരികസംഘടന യുഡിഎഫുമായി കൈകോർത്ത് കൊയിലാണ്ടി നഗരസഭയിൽ മത്സരിക്കും.യുഡിഎഫ് പിന്തുണയോടെ രണ്ട് വാർഡുകളിലാണ് മാനവികം മത്സരിക്കുക. നഗരസഭയിലെ വാർഡ് 28 വരകുന്ന്, 29 കുറുവങ്ങാട് എന്നിവിടങ്ങളിലാണ് ഇവർ സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത്. മാനവികം സംഘടനയുടെ പ്രസിഡന്റായ ടി പി ബീനയാണ് വരകുന്ന് വാർഡിൽ സ്ഥാനാർഥി. ഇവർക്കായി പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. കുറുവങ്ങാട് മാനവികത്തിന്റെ ട്രഷററായ എൻ വി മുരളി സ്ഥാനാർഥിയായേക്കുമെന്നാണ് വിവരം. കാലങ്ങളായി എൽഡിഎഫ് ഭരിക്കുന്ന കൊയിലാണ്ടി നഗരസഭയിൽ നിലവിൽ സിപിഐഎമ്മിന് 24 ഉം സിപിഐക്ക് ഒരു സീറ്റുമാണുള്ളത്. പ്രതിപക്ഷത്തുള്ള കോൺഗ്രസിന് പത്തും ലീഗിന് ആറ് സീറ്റുകളുമുണ്ട്. മൂന്നുസീറ്റിലാണ് ബിജെപി കഴിഞ്ഞതവണ വിജയിച്ചത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy