anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഐഎസ്എൽ നടക്കുന്നതിൽ വ്യക്തതയില്ലെന്ന് ബ്ലാസ്റ്റേഴ്സ് സിഇഒ; ക്ലബിന്റെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു ഈ മാസം ആദ്യം തന്നെ ഐഎസ്എൽ നടക്കുന്നതിനെക്കുറിച്ച് വ്യക്തതയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അഭിഷേക് ചാറ്റർജി പറഞ്ഞു

Instagram whatsapp

12/11/2025

EDITOR

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഫുട്ബോൾ നടക്കുന്നതിൽ അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്ന് കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അഭിഷേക് ചാറ്റർജി. ടൂർണമെന്റ് ആരംഭിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനാൽ ക്ലബിന്റെ പ്രവർത്തങ്ങൾ താൽക്കാലികമായി നിർത്തിവെച്ച് കേരള ബ്ലാസ്റ്റേഴ്സ്. സൂപ്പർ കപ്പ് ഫുട്ബോളിൽ സെമി കാണാതെ പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് പ്രവർത്തങ്ങൾ നിർത്തിവെച്ചിരിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീ​ഗിലെ മുൻനിര ക്ലബുകളായ ഒഡീഷ എഫ് സി, മോഹൻ ബ​ഗാൻ സൂപ്പർ ജയന്റ്സ് തുടങ്ങിയ ടീമുകളും പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഈ മാസം ആദ്യം തന്നെ ഐഎസ്എൽ നടക്കുന്നതിനെക്കുറിച്ച് വ്യക്തതയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അഭിഷേക് ചാറ്റർജി സ്പോർട്സ്റ്റാറിനോട് പറഞ്ഞു. 'ഇപ്പോൾ ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിലെ നിർണായക കാര്യങ്ങളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. തീരുമാനങ്ങൾ എടുക്കുന്നതിനുമുമ്പ് ഒരുപാട് കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. നിലവിൽ ഐഎസ്എല്ലിനെക്കുറിച്ച് അറിയിപ്പൊന്നും ലഭിക്കാത്തതിനാൽ എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങൾ പ്രതിസന്ധിയിലാണ്,' അഭിഷേക് ചാറ്റർജി പ്രതികരിച്ചു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy