anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
മുസ്‌ലിം ലീഗ് നീലഗിരി ജില്ലാ സമ്മേളനം തമിഴ്‌നാട് ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലായി മാറി.

Instagram whatsapp

3/11/25



ഗൂഡല്ലൂര്‍: മുസ്‌ലിം ലീഗ് നീലഗിരി ജില്ലാ സമ്മേളനം തമിഴ്‌നാട് ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലായി മാറി. ഗൂഡല്ലൂര്‍ ഗാന്ധി മൈതാനിയിലേക്ക് മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തിയതോടെ സമ്മേളന നഗരി നിറഞ്ഞു കവിഞ്ഞു. ഊട്ടി, കുന്നൂര്, കോത്തഗിരി, പന്തല്ലൂര് തുടങ്ങിയ നീലഗിരിയുടെ വിവിദ ഭാഗങ്ങളില്‍ നിന്ന് മുസ്ലിംലീഗിന്റെ പ്രവര്‍ത്തകര്‍ ഗൂഡല്ലൂര്‍ നഗരിയിലേക്ക് ഒഴുകിയെത്തി. ജില്ലാ പ്രസിഡണ്ട് നെലാക്കോട്ട ബാപ്പുഹാജി അധ്യക്ഷത വഹിച്ച പൊതുസമ്മേളനം പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ദേശീയ വൈസ് പ്രസിഡണ്ട് കെ.പി.എ മജീദ് എം.എല്‍.എ, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.ഐ അബൂബക്കര്‍, അഡ്വ. ഹാരിസ് ബീരാന്‍ എം.പി, പി.കെ ബഷീര്‍ എം.എല്‍. എ, കായല്‍ മഹബൂബ്, ടി.പി അഷ്‌റഫലി, പി.വി അഹമ്മദ് സാജു, അന്‍വര്‍ മുള്ളമ്പാറ പ്രസംഗിച്ചു. ഹനീഫ വട്ടക്കളരി സ്വാഗതവും ആലി ഉപ്പട്ടി നന്ദിയും പറഞ്ഞു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy