anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
വയലാർ വർഷം 2025-26

Instagram whatsapp

27/10/25



തിരുവനന്തപുരം : 2025-ലെ വയലാർ രാമവർമ്മ സാഹിത്യ അവാർഡ് മഹാകവി വയലാറിന്റെ ചരമ വാർഷിക ദിനമായ ഒക്ടോബർ 27 വൈകിട്ട് 5ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും. 'തപോമയിയുടെ അച്ഛൻ' എന്ന കൃതിയിലൂടെ ഇ സന്തോഷ്‌കുമാറാണ് പുരസ്കാരത്തിന് അർഹനായത്. വയലാർ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ പുരസ്കാരം സമർപ്പിക്കും. 'വയലാർ വർഷം 2025-26 : 50-ാം സമൃതിയും അവാർഡും' എന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും ഇതിനോടൊപ്പം നടക്കും. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വയലാർ അവാർഡ് ജേതാക്കളായ പെരുമ്പടവം ശ്രീധരൻ, ശ്രീകുമാരൻ തമ്പി, പ്രഭാവർമ്മ, കെ പി രാമനുണ്ണി, സുഭാഷ്‌ചന്ദ്രൻ, ടി ഡി രാമകൃഷ്ണൻ, വി ജെ ജെയിംസ്, ഏഴാച്ചേരി രാമചന്ദ്രൻ, എസ് ഹരീഷ്, ബെന്യാമിൻ, അശോകൻ ചരുവിൽ, ഇ സന്തോഷ്‌കുമാർ എന്നിവർ ചേർന്ന് വയലാറിൻ്റെ സ്‌മരണയ്ക്കായി 50 സ്‌മൃതി ദീപം തെളിയിച്ച് നിർവഹിക്കും. 12 വർഷം വയലാർ ട്രസ്റ്റിൻ്റെ പ്രസിഡൻ്റായിരുന്ന പ്രൊഫ. എം കെ സാനുവിനെ ചടങ്ങിൽ അനുസ്‌മരിക്കും.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy