anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ട്രെയിൻ യാത്രയിൽ എസി കോച്ചുകളില്‍ ഇനി വെള്ള ബെഡ് ഷീറ്റില്ല!

Instagram whatsapp

25/10/25



എസി കോച്ചുകളില്‍ യാത്രികര്‍ക്ക് നല്‍കുന്ന വെള്ള കമ്പിളി പുതപ്പുകള്‍ക്ക് വൃത്തിയില്ലെന്ന പരാതിക്ക് പരിഹാരം കാണാനൊരുങ്ങി റെയില്‍വേ. വെള്ള കമ്പിളി പുതപ്പുകള്‍ക്ക് സാന്‍ഗനേരി പ്രിന്റഡ് ബ്ലാങ്കറ്റ് കവറുകള്‍ നല്‍കുന്ന പദ്ധതി ജയ്പൂര്‍- അസര്‍വ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലാണ് ആരംഭിച്ചത്. ജയ്പൂരിലെ ഖാതിപുര റെയില്‍വേ സ്റ്റേഷനിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. രാജസ്ഥാനിലെ പരമ്പരാഗത കൈത്തറിയായ സാന്‍ഗനേരിയില്‍ നിന്നുള്ള പ്രിന്റഡ് ബ്ലാങ്കറ്റ് കവറുകളാണ് റെയില്‍വേ അവതരിപ്പിച്ചിരിക്കുന്നത്. വെള്ള പുതപ്പുകള്‍ മാറ്റണമെന്ന ഏറെക്കാലമായുള്ള നിരവധി യാത്രികരുടെ ആവശ്യമാണ് കഴുകാന്‍ സാധിക്കുന്ന പുതിയ പ്രിന്റഡ് ബ്ലാങ്കറ്റ് കവറുകളുടെ വരവോടെ പരിഹരിക്കപ്പെട്ടിരിക്കുന്നത്. എസി കോച്ചുകളിലെ യാത്രികര്‍ക്ക് നല്‍കുന്ന പുതപ്പുകള്‍ പലപ്പോഴും വൃത്തിയില്ലാത്തവയാണെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇതിനെതിരായ പരാതികള്‍ വര്‍ധിച്ചതോടെയാണ് നടപടിക്ക് റെയില്‍വേ തീരുമാനിച്ചത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy