anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ശിൽപ്പപാളിയിലെ സ്വർണക്കവർച്ച ; ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ വീട്ടിൽ തെളിവെടുപ്പ്

Instagram whatsapp

25/10/25



തിരുവനന്തപുരം : ശബരിമല ദ്വാരപാലക ശിൽപ്പപാളിയിൽനിന്ന്‌ സ്വർണം കവർന്ന കേസിൽ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ ബം​ഗളൂരുവിലെ വീട്ടിൽ എസ്ഐടി പരിശോധന. സ്വർണം ഇയാൾ ബെല്ലാരിയിലുള്ള സ്വർണ വ്യാപാരിക്ക്‌ വിറ്റതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 476 ​ഗ്രാം സ്വർണം ബെല്ലാരിയിൽ നിന്ന് കണ്ടെത്തി. സ്വർണം റാന്നി കോടതിയിൽ ഹാജരാക്കും. തുടർന്ന് ബം​ഗളൂരുവിലെത്തിയ പ്രത്യേക അന്വേഷക സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബം​ഗളൂരു ശ്രീറാംപുരയിലെ വീട്ടിൽ പരിശോധന ആരംഭിച്ചു. കർണാടകത്തിലെ ബെല്ലാരിയിലുള്ള സ്വർണ വ്യാപാരിക്ക്‌ വിറ്റെന്ന വ്യാപാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പിനായി ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുമായി അന്വേഷകസംഘം ബംഗളൂരുവിലെത്തി. ഇയാളെ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചും തെളിവെടുക്കും. ശിൽപ്പപാളിയിലെ 476 ഗ്രാം സ്വർണം കവർന്നെന്നാണ്‌ ദേവസ്വം വിജിലൻസ് കണ്ടെത്തിയത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy