anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ലയണൽ മെസിയും അർജന്റീനയും കേരളത്തിലേക്കില്ല, ഫിഫ അനുമതി ലഭിച്ചില്ല; നവംബറിൽ കളി ഇല്ലെന്ന് പ്രഖ്യാപനം

Instagram whatsapp

25/10/25



കൊച്ചി∙ സൂപ്പർ താരം ലയണൽ മെസിയും അര്‍ജന്റീന ഫുട്ബോൾ ടീമും അടുത്ത മാസം കേരളത്തിലേക്ക് എത്തില്ല. മത്സരം നടത്താൻ ഫിഫ അനുമതി ലഭിച്ചില്ലെന്ന് സ്പോൺസർമാരിലൊരാളായ ആന്റോ അഗസ്റ്റിൻ‌ സമൂഹമാധ്യമത്തിൽ സമ്മതിച്ചു. ലോകകപ്പ് വിജയിച്ച അർജന്റീന ടീം നവംബറിൽ കൊച്ചി ജവഹർലാൽ നെഹ്‍റു സ്റ്റേഡിയത്തിൽ കളിക്കുമെന്നായിരുന്നു തുടക്കം മുതലുള്ള പ്രഖ്യാപനം. കൊച്ചി സ്റ്റേഡിയത്തിലെ നവീകരണ ജോലികൾ തുടങ്ങിയിരുന്നെങ്കിലും ക‍ൃത്യ സമയത്ത് തീർക്കാൻ സാധിച്ചിട്ടില്ല.നവംബർ 14, 18 തീയതികളിൽ വെനസ്വേലയ്ക്കും കൊളംബിയയ്ക്കുമെതിരെ ഓസ്ട്രേലിയൻ ഫുട്ബോൾ ടീമിനു മത്സരങ്ങളുണ്ട്. അംഗോളയിൽ കളിക്കുന്നതിനു മുൻപ് അർജന്റീന സ്പെയിനിലാണു പരിശീലിക്കുക. അർജന്റീന ടീമിനെയും മെസ്സിയെയും കേരളത്തിലേക്കെത്തിക്കുമെന്ന് സംസ്ഥാന സർക്കാരും തുടക്കം മുതൽ പ്രഖ്യാപിച്ചിരുന്നു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy