anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
പത്തും നൂറുമല്ല, 150 ഡിഗ്രികൾ: അമ്മയ്ക്ക് കൊടുത്ത വാക്ക് നിറവേറ്റാൻ ജീവിതം മുഴുവൻ പഠിച്ചൊരു മകൻ

Instagram whatsapp

24/10/25



അമ്മയ്ക്ക് വേണ്ടി എടുത്ത പ്രതിജ്ഞ വിദ്യാഭ്യാസത്തിന്റെ തുടക്കകാലത്ത് ഒരു പഠിപ്പിസ്റ്റായിരുന്നില്ല ഡോ. പാർത്ഥിബൻ. ശരാശരിയോ അതിൽ താഴെയോ മാത്രമുള്ള ഒരു വിദ്യാർഥി മാത്രമായിരുന്നു. എന്തിനേറെ ആദ്യത്തെ ബിരുദ കോഴ്സ് കഷ്ടിച്ചു ജയിക്കാൻ മാത്രമേ അദ്ദേഹത്തിന് സാധിച്ചിരുന്നുള്ളൂ. മകന്റെ മാർക്കറിഞ്ഞ അമ്മയ്ക്ക് അത് അങ്ങേയറ്റം സങ്കടമായിരുന്നു. യഥാർത്ഥത്തിൽ ആ സംഭവമാണ് എല്ലാത്തിന്റെയും തുടക്കം. അമ്മയുടെ സങ്കടം കണ്ട് മനസ്സു തകർന്ന പാർത്ഥിബൻ സ്വയം ഒരു പ്രതിജ്ഞയെടുത്തു. പരീക്ഷകൾ എഴുതി വിജയിക്കുമെന്ന് മാത്രമല്ല പഠിക്കുന്ന കാര്യങ്ങളിലെല്ലാം അങ്ങേയറ്റം മികവ് പുലർത്തുമെന്നുമായിരുന്നുവത്. ഒരു ദിവസം ഉയർന്ന റാങ്കുള്ള വിദ്യാർത്ഥിയായി അമ്മയ്ക്ക് അഭിമാനിക്കാൻ അവസരം ഒരുക്കുമെന്നും അദ്ദേഹം ഉറപ്പിച്ചിരുന്നു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy