anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
മയക്കുമരുന്ന് കടത്ത്‌: യൂത്ത് ലീഗ് നേതാവിന് 7 വർഷം തടവ്

Instagram whatsapp

24/10/25



കാഞ്ഞങ്ങാട്: കാറിൽ മയക്കുമരുന്ന് കടത്തിയ കേസിൽ യൂത്ത് ലീഗ് പ്രാദേശിക നേതാവിന് കോടതി ഏഴുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കാഞ്ഞങ്ങാട് ആറങ്ങാടി അരയിക്കടവിലെ ഫാത്തിമ മൻസിലിൽ അബ്ദുൾ ഷഫീഖ് എന്ന ഷഫീഖ് ആറങ്ങാടിയെയാണ് ജില്ലാ സെഷൻസ് കോടതി ജഡ്ജി സാനു എസ് പണിക്കർ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുവർഷംകൂടി കഠിനതടവനുഭവിക്കണം. 2019 ഫെബ്രുവരി 13ന് ആദൂർ കുണ്ടാറിൽ സുള്ള്യ ഭാഗത്തുനിന്ന് കാസർകോട് ഭാഗത്തേക്ക് കാറിൽ മയക്കുമരുന്ന് കടത്തുമ്പോഴാണ് പിടിയിലായത്. 12.220 ഗ്രാം മെത്തഫിറ്റമിനും രണ്ടുകുപ്പി കർണാടകനിർമിത വിദേശമദ്യവും കടത്തിയ കേസിലാണ് ശിക്ഷ. ഇൻസ്പെക്ടർമാരായ മാത്യു, എ വി ജോൺ എന്നിവരാണ് കേസിൽ ആദ്യം അന്വേഷണം നടത്തിയത്. ഇൻസ്പെക്ടർ പ്രേംസദനാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി വേണുഗോപാലൻ ഹാജരായി.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy