anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
സ്വർണവിലയിൽ ഇന്നും ഇടിവ്; പവന് 600 രൂപ കുറഞ്ഞു

Instagram whatsapp

23/10/25



കൊച്ചി : സംസ്ഥാനത്ത് റെക്കോഡിൻമേൽ റെക്കോർഡിട്ട് കുതിച്ച സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 600 രൂപ കുറഞ്ഞ് 91,720 രൂപയാണ് ഇന്നത്തെ വില. 92,320 രൂപയായിരുന്നു ഇന്നലത്തെ വില. ​ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,660 രൂപയാണ് വില. ശനിയാഴ്ച 11,465 രൂപയാണ് പവന് കുറഞ്ഞത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പവന് 4,000ത്തിലധികം രൂപ വർധിച്ചതിന് ശേഷം കുത്തനെ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. വിലയിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും 90,000 മുകളിലാണ് ഇപ്പോഴും സ്വർണവില എന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. സ്വർണം സാധാരണക്കാരന് അപ്രാപ്യമാകുന്ന സാഹചര്യത്തിലേക്കാണ് വില വർധിച്ചത്. സ്വർണവില ക്രമാതീതമായി ഉയരുന്നത് വിവാഹ വിപണിയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരുന്നത്. ഒരു പവൻ സ്വർണാഭരണം വാങ്ങ‍ണമെങ്കിൽ പണിക്കൂലിയുൾപ്പെടെ ഉപഭോക്താവിന് ഒരു ലക്ഷത്തിലധികം രൂപ നൽകേണ്ടതായി വരും. 24 കാരറ്റിന് പവന് 1,00,064 രൂപയും ​ഗ്രാമിന് 12,508 രൂപയുമാണ് വില. 18 കാരറ്റിന് പവന് 75,048 രൂപയും ​ഗ്രാമിന് 9,381രൂപയുമാണ് വില.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy