ന്യൂഡൽഹി ∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അടുത്ത അധ്യയനവർഷം മുതൽ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഒരുങ്ങുന്നു. മൂന്നാം ക്ലാസ് മുതൽ പാഠ്യപദ്ധതിയിൽ എഐ ഉൾപ്പെടുത്താൻ ചട്ടക്കൂട് തയാറാക്കുകയാണെന്ന് അധികൃതർ പറഞ്ഞു. ക്ലാസിൽ പഠനവിഷയങ്ങൾ അവതരിപ്പിക്കാനുള്ള നോട്ടുകൾ എഐ ടൂളുകളുടെ സഹായത്തോടെ തയാറാക്കുന്നതിന്റെ പരീക്ഷണം ആരംഭിച്ചുകഴിഞ്ഞു. അധ്യാപകർക്ക് ഇതു ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ ഏകദേശം 18,000 സിബിഎസ്ഇ സ്കൂളുകളിൽ അധികപഠനത്തിന്റെ ഭാഗമായി ആറാം ക്ലാസ് മുതൽ നൈപുണ്യശേഷി വിഷയമായി എഐ പഠിപ്പിക്കുന്നുണ്ട്. 15 മണിക്കൂർ ദൈർഘ്യമുള്ള മൊഡ്യൂളാണിത്. 9–12 ക്ലാസുകളിൽ ഓപ്ഷനൽ വിഷയമായും പഠിപ്പിക്കുന്നുണ്ട്.
LATEST NEWS
പ്രതിഭാ ഹരി കേസിൽ ഇടപെടൽ ആരോപണം; തിരുവഞ്ചൂർ നിർദ്ദേശിച്ചെന്ന് ശ്രീലേഖ ഐപിഎസ്
അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്: ഇന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം
ഉറി സെക്ടറിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ച് വൻ ആയുധശേഖരം പിടിച്ചെടുത്തു.
അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും
തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്
ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു
'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍
ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍