anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
നീരുവച്ച് വീർത്ത കാൽ, ക്ഷീണിച്ച ശരീരം: ‘കാന്താര 2’ ക്ലൈമാക്സിലെ വെല്ലുവിളി പറഞ്ഞ് ഋഷഭ് ഷെട്ടി

Instagram whatsapp

13/10/25



‘കാന്താര: ചാപ്റ്റർ വൺ‍’ സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ നേരിട്ട വെല്ലുവിളികളെക്കുറിച്ച് തുറന്നു പറഞ്ഞ് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. ശാരീരികമായ വെല്ലുവിളികൾക്കിടയിലും ആ രംഗം പൂർത്തിയാക്കിയതിനെക്കുറിച്ചും അത് പ്രേക്ഷകർ ഏറ്റെടുത്തതിലുള്ള സന്തോഷവുമാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ‘‘ക്ലൈമാക്സ് ഷൂട്ടിങിനുള്ള സമയം. നീരുവന്ന കാൽ, ക്ഷീണിച്ച ശരീരം. ഇന്ന് കോടിക്കണക്കിന് ആളുകൾ അത് കാണുകയും ഇഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. നമ്മൾ വിശ്വസിക്കുന്ന ശക്തികളുടെ അനുഗ്രഹം കൊണ്ട് മാത്രമാണ് ഇത് സാധ്യമായത്. ‌​സിനിമ കാണുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത നിങ്ങൾക്കെല്ലാവർക്കും നന്ദി.’’-ഋഷബ് ഷെട്ടി കുറിച്ചു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy