anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
മക്കൾ വിദേശത്ത്, മാതാപിതാക്കൾ വീട്ടിൽ തനിച്ച്: ഇനി വേണ്ടത് വയോജനസൗഹൃദ വീടുകൾ; ഇവ ശ്രദ്ധിക്കുക

Instagram whatsapp

11/10/25



മുൻതലമുറകളിൽനിന്ന് വ്യത്യസ്തമായി പ്രായമാകുമ്പോൾ മക്കളുടെ സഹായമില്ലാതെ വീട്ടിൽ സ്വന്തംകാര്യം നോക്കി ഒറ്റയ്ക്ക് താമസിക്കാൻ ഇഷ്ടപ്പെടുന്നവരാണ്/നിർബന്ധിക്കപ്പെടുന്നവരാണ് ഇന്നത്തെ മുതിർന്ന തലമുറ. മക്കൾ വിദേശത്ത് ജോലി ചെയ്യുന്നവർക്കും ഇത്തരത്തിൽ ജീവിച്ചേ പറ്റൂ. പരിപാലനം പ്രധാനം പ്രായമായ ആളുകൾക്ക് താമസിക്കാനായി വീടുകൾ പണിയുമ്പോൾ ഏറ്റവും ഉചിതം ഒറ്റനിലയിലും ഒരേ നിരപ്പിലും പണിയുക എന്നതാണ്. ഇത് പടികൾ കയറിയിറങ്ങുന്നത് കൊണ്ടുള്ള ആയാസം ഇല്ലാതാക്കുന്നു. കിടപ്പുമുറി, കുളിമുറി, സ്വീകരണമുറി എന്നിവ ഒരേ നിരപ്പിലാകുന്നത് പ്രായമായ ആളുകളുടെ ദിനചര്യങ്ങൾ എളുപ്പമാക്കാനായി സഹായിക്കുന്നു. വീടിന്റെ വലുപ്പം പരമാവധി കുറയ്ക്കുന്നത് നന്നായിരിക്കും. പരമാവധി രണ്ട് മുറികളോട് കൂടിയ വീടാണ് ഉള്ളതെങ്കിൽ എല്ലായിടത്തും ശ്രദ്ധ എത്തും. പ്രായമായ ആളുകളെ സംബന്ധിച്ച് ഏറെ നിർണായകമായ ഒന്നാണ് കുളിമുറികൾ. വളരെ അപകട സാധ്യതയുള്ള ഭാഗമാണ് കുളിമുറി. അതിനാൽ ഇവിടെ ആന്റി-സ്ലിപ്പ് ടൈലുകൾ, ഗ്രാബ് ബാറുകൾ, വാക്ക്-ഇൻ ഷവർ എന്നിവ ഉപയോഗിക്കുക. വെസ്റ്റേൺ ടോയ്ലറ്റ് തിരഞ്ഞെടുക്കുക. അതിന്റെ ഉയരം കൃത്യമായി സജ്ജീകരിക്കുക. കുളിമുറിയിലും മുറികളിലും രാത്രി സമയങ്ങളിൽ ഉപയോഗിക്കാവുന്ന മോഷൻ സെൻസർ ലൈറ്റുകൾ നല്ലതാണ്.ഹീറ്ററുകൾ സജ്ജീകരിക്കുക.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy