anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
നൊബേല്‍ പുരസ്കാരം ട്രംപിന് സമര്‍പ്പിക്കുന്നതായി മരിയ കൊറിന

Instagram whatsapp

11/10/25



കാരക്കസ് : തനിക്കു ലഭിച്ച സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍‍ഡ് ട്രംപിന് സമര്‍പ്പിക്കുന്നതായി വെനസ്വേലൻ പ്രതിപക്ഷനേതാവ് മരിയ കൊറിന മച്ചാഡോ. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്ക് ട്രംപ് ഒപ്പം നിന്നെന്നു വ്യക്തമാക്കിക്കൊണ്ടാണ് എക്സ് പോസ്റ്റ് വഴി മരിയ കൊറിന പുരസ്കാരം ട്രംപിന് സമർപ്പിച്ചത്. വെനസ്വേലക്കാരുടെ പോരാട്ടത്തിനുള്ള അംഗീകാരമാണിതെന്നും ദൗത്യത്തിന് അന്താരാഷ്ട്ര സഖ്യകക്ഷികളിൽ നിന്ന് തുടർന്നും പിന്തുണ ലഭിക്കണമെന്നും അവര്‍ എക്സില്‍ കുറിച്ചു. " "ഈ പുരസ്കാരം വെനിസ്വേലയിലെ ജനങ്ങൾക്കും നമ്മുടെ ലക്ഷ്യത്തിന് നിർണായക പിന്തുണ നൽകിയ പ്രസിഡന്റ് ട്രംപിനും ഞാൻ സമർപ്പിക്കുന്നു! നമ്മൾ വിജയത്തിന്റെ പടിവാതിൽക്കലാണ്, സ്വാതന്ത്ര്യവും ജനാധിപത്യവും നേടുന്നതിന് പ്രസിഡന്റ് ട്രംപിന്റെയും, അമേരിക്കയിലെയും ലാറ്റിനമേരിക്കയിലെയും ജനങ്ങളുടെയും പിന്തുണ വേണം" അവർ കുറിച്ചു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy